HOME
DETAILS
MAL
വിക്കിലീക്‌സിനെ തുര്‍ക്കി നിരോധിച്ചു
backup
July 20 2016 | 19:07 PM
അങ്കാറ: തുര്‍ക്കിയിലെ ഭരണപക്ഷമായ എ.കെ പാര്‍ട്ടിയുടെ ആയിരക്കണക്കിന് സ്വകാര്യ ഇ-മെയിലുകള്‍ പുറത്തുവിട്ട വിക്കിലീക്‌സിനു തുര്‍ക്കിയില്‍ നിരോധനം. തുര്‍ക്കി ഇന്റര്‍നെറ്റ് നിരീക്ഷണവിഭാഗമായ ടി.ഐ.ബിയാണ് പ്രസിഡന്റ് ഉര്‍ദുഗാന്റെ പാര്‍ട്ടിക്കെതിരേയുള്ള ഇ-മെയിലുകള്‍ പുറത്തുവിട്ട ഉടനെ സൈറ്റ് രാജ്യത്ത് ബ്ലോക്ക് ചെയ്തത്. ഇ -മെയിലുകള്‍ പുറത്തുവിടുന്ന കാര്യം രണ്ടു ദിവസം മുന്‍പെ വിക്കിലിക്‌സ് അറിയിച്ചിരുന്നു.
10 തുര്‍ക്കി പാര്‍ലമെന്റ് അംഗങ്ങളുടെ ആയിരത്തിലേറെ മെയിലുകളും അറ്റാച്ച്‌മെന്റുകളുമാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. എ.കെ.പി പാര്‍ട്ടിയുടെ ഡൊമൈനില്‍ നിന്നുള്ള മെയിലുകളാണിവ. തുര്‍ക്കിയില്‍ സൈനിക അട്ടിമറി നടന്ന സാഹചര്യത്തിലാണ് ഉര്‍ദുഗാന്റെ പാര്‍ട്ടിക്ക് പ്രഹരമായി ഇ-മെയിലുകള്‍ ചോര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."