HOME
DETAILS

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഇപ്പോള്‍ വേണോ?

  
backup
August 22 2020 | 01:08 AM

election-880532-2020

 


സുരക്ഷയ്ക്കായി സര്‍ക്കാര്‍
മുന്‍കൈയെടുക്കണം


കൊവിഡിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പൂര്‍ണ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഭരണഘടനാനുസൃതമായി തെരഞ്ഞെടുപ്പ് നടത്തണം. ഓണ്‍ലൈന്‍ വഴിയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയെപ്പറ്റി ഭരണഘടനയില്‍ എവിടെയും പറഞ്ഞിട്ടില്ല. ക്രമവിരുദ്ധമായി തെരഞ്ഞെടുപ്പ് നടത്താന്‍ പറ്റില്ല. തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് യാതൊരു പ്രശ്‌നവുമില്ല. എപ്പോള്‍ നടത്തിയാലും പാര്‍ട്ടി പൂര്‍ണ സജ്ജമാണ്. പ്രചാരണത്തിന്റെ ഘട്ടത്തിലും തെരഞ്ഞെടുപ്പു വേളയിലും നിയന്ത്രണങ്ങള്‍ പാലിക്കാനുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണം. കൊവിഡ് വ്യാപനം നിയന്ത്രണാതീതമായെന്ന് സര്‍ക്കാര്‍ കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. ആരോഗ്യമന്ത്രിയുടെ പ്രസ്താവനകള്‍ പൊതുസമൂഹം കേട്ടതാണ്. ഈ സാഹചര്യത്തില്‍ എങ്ങനെ തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും വ്യക്തമാക്കണം. ജനങ്ങളുടെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അതില്‍നിന്ന് ഓടിയൊളിക്കാനാവില്ല. ഒന്നിന്റെ പേരിലും ഒരാളെയും രോഗത്തിന് എറിഞ്ഞുകൊടുക്കാനാവില്ല. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കാന്‍ കഴിയുമെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തണം.
മുല്ലപ്പള്ളി രാമചന്ദ്രന്‍
(കെ.പി.സി.സി പ്രസിഡന്റ്)

യഥാസമയത്ത് നടക്കണം


തെരഞ്ഞെടുപ്പ് യഥാസമയത്ത് നടക്കണം. പലസ്ഥലങ്ങളിലെയും തദ്ദേശസ്ഥാപനങ്ങളിലെ ഭരണം നാശമായിക്കൊണ്ടിരിക്കുകയാണ്. പുതിയ ഭരണസമിതിയിലൂടെ ഇതൊക്കെ ശുദ്ധീകരിക്കപ്പെട്ടാല്‍ കൊള്ളാം. കൊവിഡ് വ്യാപനത്തിനിടയിലും ജനം വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്. അതുപോലതന്നെ തെരഞ്ഞെടുപ്പും കടന്നുപോകുമെന്നാണ് അഭിപ്രായം. കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം തെരഞ്ഞെടുപ്പ് നടത്തേണ്ടത്.
പ്രൊഫ. എം.കെ സാനു
(എഴുത്തുകാരന്‍)

കരട് നിര്‍ദേശം വരുന്നതുവരെ
കാത്തിരിക്കാം


കൊവിഡിന്റെ പശ്ചാത്തലത്തില്‍ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തുമെന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കരട് നിര്‍ദേശം വരുന്നതുവരെ കാത്തിരിക്കാം. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ പൊതുജനങ്ങള്‍ക്കോ ഈ വിഷയത്തില്‍ അഭിപ്രായം പറയാന്‍ കഴിയില്ല. കമ്മിഷന്‍ കരട് നിര്‍ദേശം മുന്നോട്ടുവച്ച ശേഷം സര്‍വകക്ഷിയോഗം ചേര്‍ന്ന് കൂടിയാലോചനകള്‍ നടത്തുന്നതാണ് പതിവ്. കമ്മിഷന്റെ തീരുമാനത്തിന് ശേഷം പാര്‍ട്ടിതലത്തില്‍ കൂടിയാലോചിച്ച് അഭിപ്രായം അറിയിക്കും.


കാനം രാജേന്ദ്രന്‍
(സി.പി.ഐ സംസ്ഥാന സെക്രട്ടറി)

സര്‍ക്കാര്‍ സുരക്ഷ ഒരുക്കണം


തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നില്ല. അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് നടത്തേണ്ട ക്രമീകരണങ്ങള്‍ എത്രയും പെട്ടെന്ന് നടത്തണമെന്നാണ് ആവശ്യം. ആളുകള്‍ക്ക് നിര്‍ഭയമായി വന്ന് സ്വതന്ത്രമായി വോട്ടുചെയ്യാനുള്ള എല്ലാ സാഹചര്യവും ഒരുക്കണം. വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്ന കാര്യത്തിലും നടപടിയുണ്ടാകണം. പ്രോക്‌സി വോട്ട് യു.ഡി.എഫ് അംഗീകരിക്കുന്നില്ല. ആളുകള്‍ക്ക് കൂടുതല്‍ കള്ളവോട്ട് ചെയ്യാനുള്ള സാഹചര്യമാണ് പ്രോക്‌സി വോട്ട് ഒരുക്കുന്നത്. പോളിങ്ങ് ബൂത്തില്‍ വന്ന് നേരിട്ട് വോട്ട് ചെയ്യാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. അതിന് എന്തൊക്കെ ക്രമീകരണങ്ങളാണ് നടത്തേണ്ടതെന്ന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുമായി ചര്‍ച്ചചെയ്താണ് തീരുമാനിക്കേണ്ടതാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് വേണം പ്രചാരണ രംഗത്ത് ക്രമീകരണങ്ങള്‍ നടത്താന്‍.


ബെന്നി ബഹ്‌നാന്‍
(യു.ഡി.എഫ് കണ്‍വീനര്‍ )

സര്‍വകക്ഷിയോഗം വിളിക്കണം


എത്രയും പെട്ടെന്ന് സര്‍വകക്ഷിയോഗം വിളിച്ച് തെരഞ്ഞടുപ്പ് സംബന്ധിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്ക അകറ്റണം. യു.ഡി.എഫിന്റെ പൊതുവായ തീരുമാനമാണ് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്ന കാര്യത്തിലുള്ളത്. കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ചില പ്രായോഗികബുദ്ധിമുട്ടുകളുണ്ട്. പ്രോക്‌സിവോട്ട് നടപ്പാക്കുന്നുണ്ടെങ്കില്‍ അത് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും അഭിപ്രായം ആരാഞ്ഞതിനുശേഷമായിരിക്കണം. പാര്‍ട്ടിയുടെ യോഗം അടുത്തദിവസംതന്നെ കൂടുന്നുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ആശങ്കകള്‍ ചര്‍ച്ചചെയ്ത് അത് ഇലക്ഷന്‍ കമ്മിഷന്‍ വിളിക്കുന്ന യോഗത്തില്‍ അറിയിക്കും. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ജനങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന അഭിപ്രായം തങ്ങള്‍ക്കില്ല.


അനൂപ് ജേക്കബ്
(കേരള കോണ്‍ഗ്രസ് ജേക്കബ് )

ജനങ്ങളുടെ ആശങ്ക
കാണാതെ പോകരുത്


കൊവിഡ് ആശങ്കയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ജനാധിപത്യത്തിന്റെ കാതലായ തെരഞ്ഞെടുപ്പ് പ്രക്രിയ നടന്നാല്‍ പൂര്‍ണാര്‍ഥത്തിലുള്ള ജനകീയ ഇടപെടല്‍ ഉണ്ടാകുമോ എന്നുള്ളതില്‍ ആശങ്കയുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനങ്ങളുമായി നേരിട്ട് ബന്ധമുള്ളതാണ്. അനുദിനം കേരളത്തിലെ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. അതിനാല്‍ തന്നെ വലിയ ആശങ്ക ജനങ്ങളിലുണ്ട്. ഇത് പരിഹരിക്കപ്പെടാതെ മുന്നോട്ടുപോയാല്‍ രോഗവ്യാപനം ഉള്‍പ്പെടെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച യോഗത്തില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന ആരോഗ്യവകുപ്പിന്റെ നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണ്. പ്രായോഗികമല്ലാത്ത നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് യോഗത്തില്‍ മുന്നോട്ടുവച്ചത്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ എന്ന് പരിശോധിക്കപ്പെടണം. നിയമപരമായി തടസമില്ലെങ്കില്‍ സര്‍ക്കാരും കമ്മിഷനും തുറന്ന മനസോടെ രാഷ്ട്രീയപ്പാര്‍ട്ടികളുമായി ചര്‍ച്ച നടത്തണം. പ്രോക്‌സി വോട്ടുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തണം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയില്‍ സമവായം ഉണ്ടാക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന് കഴിയണം.


ടി.എന്‍ പ്രതാപന്‍ എം.പി

ജീവനാണ് വലുത്, സര്‍ക്കാര്‍
ഉചിതമായ നിലപാടെടുക്കണം


തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്തണം.അതേസമയം സുരക്ഷിതമായ തെരഞ്ഞെടുപ്പ് സാഹചര്യം ഒരുക്കണം. പ്രോക്‌സിവോട്ടിനോട് യോജിപ്പില്ല. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ എതിര്‍ക്കില്ല. മൂന്ന് പേരെന്ന് പറഞ്ഞാല്‍ മുപ്പത് പേരെങ്കിലും പ്രചരണരംഗത്തുണ്ടാകും.അതുകൊണ്ടുതന്നെ അതീവ ആശങ്കയുണ്ട്. ജനങ്ങളുടെ ജീവന് വിലകല്‍പിച്ചുവേണം സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്നോട്ടുപോകാന്‍.ഇപ്പോള്‍ ബന്ധുവീടുകളില്‍ പോലും പോകാന്‍ ജനം ഇഷ്ടപ്പെടുന്നില്ല. ഈ സാഹചര്യങ്ങളൊക്കെ വിലയിരുത്തി ജനങ്ങളുടെ ജീവനാണ് ഏറ്റവും വലുതെന്ന് കണക്കാക്കണം.


ജോണി നെല്ലൂര്‍
(കേരള കോണ്‍ഗ്രസ് (എം))

മുന്‍കരുതലുകള്‍ പാലിച്ചേ
തെരഞ്ഞെടുപ്പ് നടത്താനാവൂ


സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് എന്നത് ജനാധിപത്യ പ്രക്രിയയുടെ കാതലുമാണ്. കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിക്കാന്‍ കഴിയുമെങ്കില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തണം. എല്ലാ സന്നാഹങ്ങളുമൊരുക്കിയിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത്. തെരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കേണ്ട സാഹചര്യമുള്ളതായി ഇതുവരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞിട്ടില്ല. എല്ലാ മുന്‍കരുതലുകളും പാലിച്ചേ തെരഞ്ഞെടുപ്പ് നടത്താനാവൂ. രണ്ടോ മൂന്നോ ഘട്ടമായിട്ടാണെങ്കില്‍ പോലും ഒരു ബൂത്തില്‍ തന്നെ അവിടുത്തെ എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള അവസരമൊരുക്കണം. ദിവസങ്ങള്‍ നീണ്ടുപോയാലും പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യവകുപ്പും പൊലിസും തെരഞ്ഞെടുപ്പ് കമ്മിഷനും മറ്റ് സംവിധാനങ്ങളും ചര്‍ച്ച നടത്തി സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കട്ടെ.


കെ. പ്രകാശ് ബാബു
(സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ്
സെക്രട്ടറി)

തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം


തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം. പ്രചാരണം നടക്കുമ്പോള്‍ സാമൂഹികവ്യാപനം കൂടിവരുമെന്ന ആശങ്കയുണ്ട്. വീടുകള്‍ കേന്ദ്രീകരിച്ചാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണം നടക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളും വിവിധ കൂട്ടായ്മകളുമൊക്കെ പ്രചാരണരംഗത്തുണ്ടാകും. ആരും വോട്ട് ചോദിക്കാന്‍ വരരുതെന്ന് പറയാനും കഴിയില്ല. ഇപ്പോഴത്തെ വലിയ വിപത്തിനെ കാണാതെ തെരഞ്ഞെടുപ്പിലേക്ക് പോയാല്‍ അത് വലിയ ദുരന്തത്തില്‍ കലാശിക്കും. ഞായറാഴ്ച കേരളകോണ്‍ഗ്രസിന്റെ വിവിധ പോഷകസംഘടനകളുടെ യോഗം നടക്കുന്നുണ്ട്. ഇതിനുശേഷം തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ എന്‍.ഡി.എയെ ധരിപ്പിക്കും.


പി.സി തോമസ്
(എന്‍.ഡി.എ ദേശീയ സമിതി അംഗം)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  2 months ago
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  2 months ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  2 months ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  2 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  2 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  2 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago