കൊവിഡ്: സംസ്ഥാനത്ത് ആറുപേര്‍ കൂടി മരിച്ചു
കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആറുപേര്‍കൂടി മരിച്ചു. വയനാട് വാളാട് കുന്നോത്ത് അബ്ദുല്ല ഹാജി(70), കോഴിക്കോട് സ്വദേശികളായ പുതിയങ്ങാടി ഷാനിദാസ് ഹൗസില്‍ കെ.ടി അബൂബക്കര്‍(64), പേരാമ്പ്ര എടവരാട് ചേനായി ചാലിയാറത്ത് മീത്തല്‍ ദാമോദരന്‍ നായര്‍ (80) , എറണാകുളം പച്ചാളം മാലിയില്‍ ഗോപിനാഥന്‍ (63), ഇടുക്കി കട്ടപ്പന വെള്ളയാംകുടി സുവര്‍ണഗിരി കുന്നുംപുറത്ത് കെ.ആര്‍ ബാബു (57), പത്തനംതിട്ട ഊന്നുകല്‍ സ്വദേശി ലിസി (63) എന്നിവരാണ് മരിച്ചത്.
എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ ജോയിന്റ് സെക്രട്ട്രി റഷീദ് ദാരിമിയുടെ പിതാവും വാളാട് കൂടംകുന്ന് മഹല്ല് കാരണവരുമാണ് കുന്നോത്ത് അബ്ദുല്ല ഹാജി. സമസ്തയുടെയും പോഷക സംഘടനകളുടെയും സജീവ പ്രവര്‍ത്തകനും മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവുമായിരുന്നു. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ജൂലൈ 29 മുതല്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ആയിശ. മറ്റു മക്കള്‍: ജമീല, മുഹമ്മദലി(ദമാം വയനാട് ജില്ലാ കെ.എം.സി.സി സെക്രട്ട്രി), അബ്ദുല്‍ സമദ്(ഗ്ലോബല്‍ കെ.എം.സി.സി വാളാട് കമ്മിറ്റി ഭാരവാഹി), സുലൈഖ, അസ്മ, സൗദ, അബ്ദുല്‍ റാഷിദ്, റുമൈസ്, റഈസ്, റിയാസ്, ഫഹദ്. മരുമക്കള്‍: അഷ്‌റഫ് അഞ്ചുകുന്ന്, ബിലാല്‍ സഖാഫി കുട്ടം, അബ്ദുല്ല കുഞ്ഞോം, നൗഷാദ്, നജ്മത്ത്, ഫാത്തിമ, ഹസീന. ഖബറടക്കം വാളാട് കൂടംകുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്നലെ രാത്രി എട്ടോടെ നടന്നു.
വൃക്ക രോഗത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കെ.ടി അബൂബക്കറിന് കൊവിഡ് സ്ഥിരീകരിച്ചത്. ഈ മാസം മൂന്നിനാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നാലു മണിക്കായിരുന്നു മരണം. കെ.ടി മുഹമ്മദിന്റെ സഹോദരി പുത്രനാണ്. ഏറെ കാലം മസ്‌കത്തിലായിരുന്നു. പിതാവ്: പരേതനായ വി.കമ്മു. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ഷാഹിദ(അധ്യാപിക, കാലിക്കറ്റ് ഗേള്‍സ് സ്‌കൂള്‍). മക്കള്‍ : അനുല അബൂബക്കര്‍ (അമേരിക്ക), സമീര്‍ അബൂബക്കര്‍. മരുമകന്‍ : സാലിം . സഹോദരങ്ങള്‍: വി. മുഹമ്മദ് (മലാപ്പറമ്പ്), അസ്മ (മീഞ്ചന്ത). മയ്യിത്ത് പുതിയങ്ങാടി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കും.
പേരാമ്പ്ര സ്വദേശി ദാമോദരന്‍ നായര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെയാണ് മരിച്ചത്. ഭാര്യ: ജാനകി അമ്മ.മക്കള്‍: സുകുമാരന്‍, സുരേഷ് (എംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ച് കൊയിലാണ്ടി). മരുമക്കള്‍: ബീന, രശ്മി. ദാമോദരന്‍ നായരുടെ കുടുംബത്തിലെ എട്ടു പേര്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പച്ചാളം മാലിയില്‍ ഗോപിനാഥന്‍ മരിച്ചത്.
കട്ടപ്പന സ്വദേശി കെ.ആര്‍ ബാബു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജൂലൈ 19 മുതല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ബാബുവിന് കഴിഞ്ഞ 18 ന് ആണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായതിനെ തുടര്‍ന്ന് വീണ്ടും തുടയുടെ മേല്‍ഭാഗം വരെയും മുറിച്ചു മാറ്റേണ്ടി വന്നു. രണ്ടുതവണയും ശസ്ത്രക്രിയ നടത്തുന്നതിനു മുന്‍പ് പരിശോധനയ്ക്ക് വിധേയനാക്കിയപ്പോള്‍ ഫലം നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ 16 ന് ബാബുവിന് പനിയുണ്ടായി. തുടര്‍ന്ന് നടത്തിയ ശ്രവപരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭാര്യ: ലളിത. മകന്‍: ശരത് ബാബു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഊന്നുകല്‍ സ്വദേശി ലിസി മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."