പ്രചാരണത്തിന് 5 പേര്‍ നാമനിര്‍ദേശ പത്രിക ഓണ്‍ലൈനില്‍
ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ച മാര്‍ഗരേഖ പ്രകാരം പോളിങ് സ്‌റ്റേഷനിലെ തെര്‍മല്‍ പരിശോധനയില്‍ വോട്ടര്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിശ്ചയിച്ച അളവിനെക്കാള്‍ താപനില കൂടുതല്‍ കണ്ടെത്തിയാല്‍ രണ്ടാമത് ഒന്നുകൂടി പരിശോധിക്കും. ഇതിലും താപന നില കൂടിയാല്‍ വോട്ടര്‍ക്ക് വോട്ടെടുപ്പിന്റെ അവസാനം വോട്ടു ചെയ്യാന്‍ ടോക്കണ്‍ നല്‍കും. ആദ്യം എത്തിയവര്‍ക്ക് ആദ്യം വോട്ട് രേഖപ്പെടുത്തുന്നതിനായി ടോക്കണ്‍ വിതരണത്തിന് ഹെല്‍പ്പ് ഡെസ്‌ക്ക് ഒരുക്കും. ക്യൂവില്‍ സാമൂഹിക അകലം പാലിക്കുന്നതിനായി മാര്‍ക്ക് ചെയ്യും. ആറടി അകലം പാലിച്ച് 15-20 പേര്‍ വരെയുള്ള ക്യൂകളായിരിക്കും അനുവദിക്കുക. വോട്ടറെ തിരിച്ചറിയുന്നതിന് മാസ്‌ക് താഴ്ത്താന്‍ ആവശ്യപ്പെട്ടാല്‍ അതു ചെയ്യണം. ഇ.വി.എമ്മില്‍ അമര്‍ത്തുമ്പോഴും വോട്ടര്‍ രജിസ്റ്ററില്‍ ഒപ്പുവെക്കുമ്പോഴും വോട്ടര്‍ക്ക് ഹാന്‍ഡ് ഗ്ലൗ നല്‍കണം.
വീടുവിടാന്തരമുള്ള പ്രചാരണത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ വീതമേ (സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒഴികെ) പാടുള്ളൂ. വാഹന പ്രചാരണത്തില്‍ ഓരോ അഞ്ച് വാഹനത്തിന് ശേഷവും വിടവ് ഉണ്ടായിരിക്കണം ( സുരക്ഷാ വാഹനങ്ങള്‍ ഒഴികെ). അരമണിക്കൂര്‍ ഇടവേളയില്‍ മാത്രമേ വാഹന ഘോഷയാത്ര ഒരു പ്രദേശത്തുകൂടി കടന്നു പോകാവൂ. പരസ്യ പ്രചാരണം കേന്ദ്ര, സംസ്ഥാന നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കണം. തെരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്തുന്നതിന് മുന്‍പ് ഇതിനായുള്ള ഗ്രൗണ്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ പരിശോധിക്കണം. സംസ്ഥാനം നിശ്ചയിച്ചതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നില്ലെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍, ജില്ലാ പോലിസ് മേധാവി എന്നിവര്‍ ഉറപ്പുവരുത്തണം. മാസ്‌ക്, സാനിറ്റൈസറുകള്‍, തെര്‍മല്‍ പരിശോധനക്ക് അവശ്യമായ ഉപകരണങ്ങള്‍ എന്നിവ ഉണ്ടെന്നു രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഉറപ്പുവരുത്തണം. പ്രചാരണത്തിനു പോകുന്നവരും നിര്‍ബന്ധമായും കൈയുറകളും മാസ്‌കും ധരിക്കണം.
കൊവിഡ് കാലത്ത് പൊതു തെരഞ്ഞെടുപ്പുകളും ഉപ തെരഞ്ഞെടുപ്പുകളും നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ഗരേഖ പുറപ്പെടുവിച്ച മാര്‍ഗരേഖ പ്രകാരം സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രികയും കൂടെയുള്ള സത്യവാങ്മൂലവും കെട്ടിവയ്ക്കുന്ന തുകയും ഓണ്‍ലൈനായും സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."