കോടിയേരി മാപ്പുപറയണമെന്ന് ബി.ജെ.പി
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആര്.എസ്.എസിനോടു മാപ്പുപറയണമെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന് പിള്ള.
പ്രളയമുണ്ടായ ഉടനെ കേരള സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി 500 കോടി രൂപ അടിയന്തര സഹായം പ്രഖ്യാപിക്കുകയായിരുന്നുവെന്നും കേന്ദ്രസര്‍ക്കാരിനെതിരേ സി.പി.എം ഹിമാലയന്‍ നുണയാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യു.എ.ഇ 700 കോടി രൂപ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെന്നാണ് മുഖ്യമന്ത്രി നുണ പ്രചരിപ്പിച്ചതെന്നും ഇതിനു മറുപടി പറയണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ സംസ്കാര ചടങ്ങുകള്‍ കഴിഞ്ഞു വിശ്രമിക്കുകപോലും ചെയ്യാതെയാണ് മോദി കേരളത്തിലെത്തിയതെന്നും കാലാവസ്ഥാ പ്രശ്നങ്ങളെ തുടര്‍ന്നു റദ്ദാക്കിയ വ്യോമനിരീക്ഷണം അദ്ദേഹം റിസ്ക്കെടുത്തു നടത്തുകയായിരുന്നെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."