വാക്‌സിന്‍ വിരുദ്ധ പ്രചാരണം; ജേക്കബ് വടക്കഞ്ചേരിക്കെതിരേ പരാതി
തിരുവനന്തപുരം: വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിക്കെതിരേ നടപടിയാവശ്യപ്പെട്ട് ആരോഗ്യവകുപ്പിനു പരാതി. കേരളാ ഫ്രീ തിങ്കേഴ്‌സ് ഫോറമാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കു പരാതി നല്‍കിയത്.
മെഡിസിനില്‍ ബിരുദമില്ലാതെ ഡോക്ടര്‍ പദവി ഉപയോഗിക്കുന്നതും രോഗികളെ പരിശോധിക്കുന്നതും ക്രിമിനല്‍ കുറ്റമാണെന്നു പരാതിയില്‍ പറയുന്നു. മലപ്പുറമടക്കം വടക്കന്‍ ജില്ലകളില്‍ ഡിഫ്തീരിയ പടരുകയും കുട്ടികള്‍ മരണപ്പെടുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതോടെയാണ് വാക്‌സിന്‍ വിരുദ്ധ പ്രചാരണവുമായി ജേക്കബ് വടക്കഞ്ചേരി രംഗത്തെത്തിയത്.
ചിലരുടെ അജന്‍ഡ നടപ്പാക്കാനാണ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നതെന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു. ചികിത്സ നടത്താനുള്ള വടക്കഞ്ചേരിയുടെ യോഗ്യത, അദ്ദേഹം നടത്തുന്ന സ്ഥാപനങ്ങള്‍ക്കു രജിസ്‌ട്രേഷനുണ്ടോ, ജീവനക്കാര്‍ യോഗ്യതയുള്ളവരാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണമെന്നു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."