സുപ്രഭാതം 7ാമത് വരിക്കാരെ ചേര്‍ക്കല്‍ കാംപയിന്‍
വന്‍ വിജയമാക്കാന്‍
സുന്നി യുവജന സംഘം
കോഴിക്കോട്: ഓഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 20 വരെ നടക്കുന്ന സുപ്രഭാതം ഏഴാമത് വരിക്കാരെ ചേര്‍ക്കല്‍ കാംപയിന്‍ വന്‍ വിജയമാക്കാന്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
കാംപയിനിന്റെ ഭാഗമായി ശാഖാതലങ്ങളില്‍ വരിക്കാരെ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ജില്ലാ കൗണ്‍സിലര്‍മാര്‍ നിര്‍ബന്ധമായും വരിക്കാരാകണമെന്ന് തീരുമാനിച്ചു.
പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എ.എം പരീത്, മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി, മുസ്തഫ മുണ്ടുപാറ, ശറഫുദ്ദീന്‍ മൗലവി വെണ്‍മേനാട്, മലയമ്മ അബൂബക്കര്‍ ബാഖവി, നിസാര്‍ പറമ്പന്‍, ഒ.എം ശരീഫ് ദാരിമി കോട്ടയം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് സ്വാഗതവും കെ.എ റഹ്മാന്‍ ഫൈസി നന്ദിയും പറഞ്ഞു.
ജില്ലകളില്‍ കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് കോഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി. സി.എം ഇബ്‌റാഹീം കുട്ടി (എറണാകുളം), കെ.എ നാസര്‍ മൗലവി (വയനാട്), ഇബ്‌റാഹീം ബാഖവി പന്നിയൂര്‍ (കണ്ണൂര്‍), സലീം എടക്കര (മലപ്പുറം ഈസ്റ്റ് ), കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ (മലപ്പുറം വെസ്റ്റ് ), ജി.എം സ്വലാഹുദ്ദീന്‍ ഫൈസി (പാലക്കാട്), ശറഫുദ്ദീന്‍ മൗലവി വെന്മേനാട് (തൃശൂര്‍), ഷാനവാസ് മാസ്റ്റര്‍ (തിരുവനന്തപുരം), പി.എസ് സുബൈര്‍ (ഇടുക്കി), പി.എസ് ഹാഷിം (കോട്ടയം), അഡ്വ. ഇബ്‌റാഹീം കുട്ടി ( പത്തനംതിട്ട), നാസര്‍ ഫൈസി കൂടത്തായി (കോഴിക്കോട്), എസ്. അഹമ്മദ് ഉഖൈല്‍ (കൊല്ലം), നിസാര്‍ പറമ്പന്‍ (ആലപ്പുഴ), എസ്. ലത്തീഫ് ഹാജി (ബാംഗ്ലൂര്‍), എസ്. ഉമര്‍ ദാരിമി (ദക്ഷിണ കണ്ണട).
കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ച് എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: സുപ്രഭാതം ദിനപത്രത്തിന്റെ ഏഴാമത് വാര്‍ഷിക പ്രചാരണത്തിന് എസ്.കെ.എസ്.എസ്.എഫ് വിവിധ കര്‍മപരിപാടികളാവിഷ്‌കരിച്ചു. കോവിഡ് 19 നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രത്യേക സാഹചര്യത്തില്‍ സമസ്തയുടെ പോഷക ഘടകങ്ങളോട് ചേര്‍ന്ന് പത്രത്തിന് കൂടുതല്‍ വരിക്കാരെ ചേര്‍ക്കാന്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായി സംസ്ഥാന തല സ്റ്റിയറിങ് കമ്മിറ്റി രൂപീകരിച്ചു.
ജില്ലാ തലങ്ങളില്‍ ജംഇയ്യത്തുല്‍ മുഅല്ലിമീനുമായി ചേര്‍ന്ന് കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ റാസി ബാഖവി (തിരുവനന്തപുരം), നിസാര്‍ വലിയ കുളങ്ങര (കൊല്ലം), നവാസ് പാനൂര്‍ (ആലപ്പുഴ), അന്‍സാര്‍ (ഇടുക്കി), അശ്‌റഫ് ഫൈസി ചിറ്റത്തുകര (എറണാകുളം), നൗഫല്‍ പഴയന്നൂര്‍ (തൃശ്ശൂര്‍), റഹീം ഫൈസി അക്കിപ്പാടം (പാലക്കാട്), ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട് (മലപ്പുറംഈസ്റ്റ്), സുലൈമാന്‍ ഫൈസി കൂമണ്ണ (മലപ്പുറം വെസ്റ്റ്), അലി അക്ബര്‍ മുക്കം (കോഴിക്കോട്), മുഹ്‌യിദ്ദീന്‍ കുട്ടി യമാനി (വയനാട്), ആര്‍.വി അബൂബക്കര്‍ യമാനി (കണ്ണൂര്‍), ഫാറൂഖ് ദാരിമി (കാസര്‍കോട്), സി.എച്ച് ഇബ്‌റാഹീം മുസ്‌ലിയാര്‍ (ദ. കന്നഡ), ആരിഫ് ഫൈസി (കൊടക്), ഹനീഫ ഫൈസി കോഴിപ്പാലം (നീലഗിരി), റഊഫ് ഫൈസി (ലക്ഷദ്വീപ്) എന്നിവര്‍ക്ക് ചുമതല നല്‍കി. മേഖലാ, റൈഞ്ച് തലങ്ങളില്‍ പ്രത്യേകം കോഡിനേറ്റര്‍മാരെ നിയമിക്കും. ജില്ലാ തല പര്യടനത്തോടെ കാംപയിന്‍ പരിപാടികള്‍ ആരംഭിക്കും.
യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സുപ്രഭാതം കണ്‍വിനര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉദ്ഘാടനം ചെയ്തു. സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, പ്രചാരണ സമിതി കോഡിനേറ്റര്‍ കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, റഷീദ് ഫൈസി വെള്ളായിക്കോട്, ബശീര്‍ ഫൈസി ദേശമംഗലം, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ.ടി ജാബിര്‍ ഹുദവി, ആശിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി.പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം.എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ.പി.എം അശ്‌റഫ് കുറ്റിക്കടവ്, ബശീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടക്, അയ്യൂബ് മുട്ടില്‍, ശമീര്‍ ഫൈസി ഒടമല, സഹല്‍ പി.എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി.ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍കിങ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."