ഗോവയില്‍ ബി.ജെ.പിക്ക് ഒമ്പത് വോട്ട് ചെയ്തപ്പോള്‍ ലഭിച്ചത് 17 എണ്ണം; ബൂത്തിലെ മുഴുവന്‍ സെറ്റിങ്‌സും മാറ്റി ഇലക്ടറല്‍ ഓഫിസര്‍
പനാജി: തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ടിങ് യന്ത്രത്തില്‍ കൃത്രിമത്വം നടക്കുന്നുവെന്ന പ്രതിപക്ഷ പരാതികള്‍ക്കിടെ ഗോവയില്‍ നിന്ന് ഗുരുതര ക്രമക്കേട്. പോളിങ് തുടങ്ങുന്നതിനിടെ നടന്ന മോക് വോട്ടെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂലമായി ഒന്‍പത് വോട്ടുകള്‍ ചെയ്തപ്പോള്‍ പാര്‍ട്ടിക്ക് ലഭിച്ചത് 17 എണ്ണം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ചെയ്ത വോട്ടുകള്‍ കൃത്യമായി ലഭിച്ചപ്പോള്‍ ചിലര്‍ക്കു കുറവുണ്ടാവുകയുംചെയ്തുവെന്നുമാണ് പരാതി. ഗോവയിലെ എ.എ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍വിസ് ഗോമസ് ഇതുസംബന്ധിച്ച ക്രമക്കേട് പുറത്തുകൊണ്ടുവന്നത്.
Election of shame ? Mock poll with 9 votes for each of 6 candidates in booth no 31 in 34 AC in Goa. Total count BJP gets 17, Cong 9 , Aap 8. Ind 1 . Robbery. @SpokespersonECI , @CEO_Goa claims are hollow . @AamAadmiParty pl take up
— Elvis Gomes (@ielvisgomes) April 23, 2019
ഗോവയിലെ 34ാം നമ്പര്‍ ബൂത്തിലാണ് ക്രമക്കേട് ഉണ്ടായത്. പോളിങ് തുടങ്ങുന്നതിനു മുമ്പായി പോളിങ് ഓഫിസറുടെ സാന്നിധ്യത്തില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും ഒമ്പത് വീതം വോട്ടുകള്‍ ചെയ്യാനാണ് അനുമതി ലഭിച്ചത്. ഇതുപ്രകാരം മണ്ഡലത്തിലെ ആറുസ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാര്‍ ഒന്‍പത് വീതം വോട്ടുകള്‍ ചെയ്തു. ബി.ജെ.പിക്ക് 17 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്സിന് ഒമ്പതെണ്ണം തന്നെ ലഭിച്ചു. എന്നാല്‍, എ.എ.പിക്ക് ഒരെണ്ണം കുറഞ്ഞു- ലഭിച്ചത് എട്ടെണ്ണം. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ഒരുവോട്ട് മാത്രമാണ് ലഭിച്ചത്. ചില വോട്ടുകള്‍ അപ്രത്യക്ഷവുമായി.
എ.എ.പിയുടെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ബൂത്തിലെ വോട്ടിങ് യന്ത്രത്തിലെ മുഴുവന്‍ സെറ്റിങ്‌സും മാറ്റിയ ശേഷമാണ് ഇന്ന് പോളിങ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."