HOME
DETAILS
MAL
എതിരില്ലാതെ തൃണമൂലിന്റെ വിജയം: വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടെന്ന് സുപ്രിം കോടതി
backup
August 24 2018 | 18:08 PM
ന്യൂഡല്‍ഹി: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന് സുപ്രിം കോടതി. ഈ ഉത്തരവ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് വലിയ ആശ്വാസമാണുണ്ടാക്കിയത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്.
അതേസമയം വന്‍തോതില്‍ എതിരില്ലാതെ സ്ഥാനാര്‍ഥികള്‍ വിജയിച്ചതില്‍ സുപ്രിം കോടതി ആശങ്ക പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."