HOME
DETAILS

ഹജ്ജ് ലൈസന്‍സ് വൈകുന്നു; സ്വകാര്യഗ്രൂപ്പുകള്‍ ആശങ്കയില്‍

  
backup
July 20 2016 | 19:07 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%b8%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%b5%e0%b5%88%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

തിരൂരങ്ങാടി: ഹജ്ജ് ലൈസന്‍സിനായുള്ള കാത്തിരിപ്പ് നീളുന്നു. സ്വകാര്യഹജ്ജ് ഗ്രൂപ്പുകളും അപേക്ഷകരും ആശങ്കയില്‍. ഏപ്രില്‍, മെയ് മാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ത്തിയാക്കേണ്ട നടപടിക്രമങ്ങളാണ് അനിശ്ചിതമായി നീണ്ടുപോകുന്നത്. ഇത് സ്വകാര്യഗ്രൂപ്പുകള്‍വഴി ഹജ്ജിന് അപേക്ഷിക്കുന്നവരുടെയും ഏജന്റുമാരുടെയും പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിമാറും.

കഴിഞ്ഞവര്‍ഷം അറബ്മാസം ശവ്വാല്‍ പന്ത്രണ്ടോടെ ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഇത്തവണ എട്ടുദിവസം പിന്നിട്ടിട്ടും നടപടികള്‍ ഒന്നുമായിട്ടില്ല. യഥാസമയം ലൈസന്‍സ് ലഭിക്കാത്തപക്ഷം ഹജ്ജിനായുള്ള മുന്നൊരുക്കങ്ങള്‍ക്ക്  ഗ്രൂപ്പുകള്‍ ഏറെ വിയര്‍ക്കേണ്ടിവരും.

പ്രതിവര്‍ഷം 25 ലക്ഷംരൂപ സര്‍ക്കാരില്‍ കെട്ടിവച്ചാണ് സ്വകാര്യ ഏജന്‍സികള്‍ ലൈസന്‍സ് സമ്പാദിക്കുന്നത്. ഒരാഴ്ചകൊണ്ട് ലൈസന്‍സ് സമ്പാദിക്കാമെന്ന വിശ്വാസത്തില്‍ മിക്കഹജ്ജ് ഗ്രൂപ്പുകളും ഇതിനകംതന്നെ ഹജ്ജിനുള്ള വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു. കാര്യങ്ങള്‍ വൈകുന്നമുറയ്ക്ക് ഹാജിമാര്‍ക്ക് യഥാസമയമുള്ള യാത്രക്ക് തടസ്സംനേരിടുകയും വിമാനകമ്പനികള്‍ക്ക് നല്‍കിയ ഭാരിച്ചതുക ഏജന്റുമാര്‍ക്ക് നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ്  നിലനില്‍ക്കുന്നത്.
അഞ്ചുവര്‍ഷം ഉംറ സര്‍വിസ് നടത്തി പരിജ്ഞാനമുള്ള ട്രാവല്‍ ഏജന്‍സികളും കാറ്റഗറി രണ്ടില്‍ അപേക്ഷ നല്‍കി ലൈസന്‍സ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ വര്‍ഷവും പുതിയ അപേക്ഷകളുണ്ടായിരുന്നെങ്കിലും ഒരുഗ്രൂപ്പിനുപോലും കേരളത്തില്‍നിന്നും പുതുതായി ലൈസന്‍സ് അനുവദിച്ചിട്ടില്ല.

ഹാജിമാരുടെ താമസം, ഭക്ഷണം തുടങ്ങിയവയ്ക്കുള്ള പണംസഊദിയിലേക്ക് അയക്കാന്‍ നിലവില്‍ ഇന്ത്യയിലെ ദേശസാല്‍കൃതബാങ്കുകള്‍ക്ക് മാത്രമേ അധികാരമുള്ളൂ. ഇതില്‍തന്നെ പലബാങ്കുകള്‍ക്കും യു.എ.ഇയിലുള്ള ബാങ്കുകളുമായി ധാരണയുള്ളതിനാല്‍ ഇവിടെനിന്നും അയക്കുന്ന ഇത്തരം പണം ദുബൈ വഴിയാണ് സഊദിയിലെത്തുന്നത്.

ആഗോളതലത്തില്‍ തീവ്രവാദ ഭീഷണിയുള്ളതിനാല്‍ ഓരോ ഫണ്ടുകളും വ്യക്തമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയ ശേഷമാണ് സഊദിയിലെ പ്രസ്തുത ലൈസന്‍സ് ലഭിച്ച ഏജന്റുമാരുടെ മുതവ്വിഫുമാര്‍ക്ക് ലഭിക്കുന്നത്. ഈ പ്രക്രിയക്ക് തന്നെ ആഴ്ചയിലേറെ സമയമെടുക്കുന്നുണ്ട്.

ഫണ്ട് സഊദിയില്‍ എത്തി ഹാജിമാര്‍ക്ക് ആവശ്യമായ താമസ, ഭക്ഷണ സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കി അതിന്റെ രേഖകള്‍ ഡല്‍ഹിയിലെ സഊദിഅറേബ്യയുടെ  എമ്പസിയില്‍ എത്തിയശേഷമേ വിസ അനുവദിക്കുകയുള്ളൂ. നിലവില്‍ ദിവസങ്ങള്‍ വൈകുന്നപക്ഷം ടിക്കറ്റ് ബുക്ക് ചെയ്ത ഏജന്റുമാര്‍ക്കിത് വന്‍ സാമ്പത്തികനഷ്ടം വരുത്തുകയുംചെയ്യും. ഓഗസ്റ്റ് പത്തോടുകൂടി ജി.സി.സി രാജ്യങ്ങളില്‍ സ്‌കൂളുകള്‍ തുറക്കുന്നതിനായി വിമാനനിരക്ക് കൂടുകയും  സീറ്റുകള്‍ ലഭിക്കാത്ത അവസ്ഥ നിലവില്‍ വരികയും ചെയ്യുന്നത് ഹാജിമാര്‍ക്ക് കനത്ത തിരിച്ചടിയായിമാറും.

ഹറമില്‍ തിരക്കിനുമുന്‍പേ നേരത്തെ സഊദിത്തിലെത്തി ഉംറ അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സ്വകാര്യ ഗ്രൂപ്പുകളെ ആളുകള്‍ ആശ്രയിക്കുന്നത്.
എന്നാല്‍ ലൈസന്‍സ് വൈകുന്നപക്ഷം സര്‍ക്കാര്‍ ക്വാട്ടയില്‍ ഹാജിമാര്‍ പുറപ്പെട്ടതിനു ശേഷമേ സ്വകാര്യഗ്രൂപ്പുകള്‍ക്ക് പുറപ്പെടാന്‍ കഴിയൂ എന്ന ആശങ്കയിലാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് രജിസ്‌ട്രേഷനായി ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു

latest
  •  a month ago
No Image

'നവീൻ ബാബു നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല'; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a month ago
No Image

ബിസിനസ് ബേ, അല്‍ സഫ സൗത്ത് എന്നിവിടങ്ങളില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ കൂടി

uae
  •  a month ago
No Image

കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഒറ്റത്തന്ത' പ്രസംഗം; സുരേഷ് ഗോപിക്കെതിരെ പൊലിസിൽ പരാതി

Kerala
  •  a month ago
No Image

കൊങ്കണ്‍ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം 

Kerala
  •  a month ago
No Image

സഊദി ആഗോള സമ്പദ് വ്യവസ്ഥയിലെ നിര്‍ണായക സ്വാധീനം; ഫൈസല്‍ അല്‍ ഇബ്രാഹീം

Saudi-arabia
  •  a month ago
No Image

ചെറുതുരുത്തിയില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെ സംഘര്‍ഷം

Kerala
  •  a month ago
No Image

എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍ എസ് മാധവന്

Kerala
  •  a month ago
No Image

ട്രാഫിക് നിയമഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാന്‍

uae
  •  a month ago