ലാലുവിന് പരോള്‍ ദീര്‍ഘിപ്പിക്കാനാകില്ലെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി
പട്ന: ആര്.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ പരോള്‍ കാലാവധി നീട്ടാനാകില്ലെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി. ഈ മാസം 30ന് വീണ്ടും ജയിലിലേക്ക് പോകണമെന്നും കോടതി ഉത്തരവിട്ടു.
1990ല്‍ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസിലാണ് അദ്ദേഹത്തെ കോടതി ശിക്ഷിച്ചത്. ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കേയായിരുന്നു അദ്ദേഹത്തിനെതിരേ അഴിമതി ആരോപണം ഉയര്‍ന്നത്. ഇപ്പോള്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
ചികിത്സയുടെ ആവശ്യവുമായി ബന്ധപ്പെട്ട് നിലവിലെ പരോള്‍ കാലാവധി മൂന്ന് മാസത്തേക്കുകൂടി നീട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളിയാണ് അദ്ദേഹത്തോട് ജയിലിലേക്ക് പോകാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
ഈ മാസം 30ന് ജയിലിലേക്ക് പോകാനും ആവശ്യമെങ്കില്‍ സി.ബി.ഐ കോടതിയില്‍ ഹരജി നല്‍കാനുമാണ് ആവശ്യപ്പെട്ടത്. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്ന് മാസത്തേക്കുകൂടി പരോള്‍ നീട്ടണമെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് മനു അഭിഷേക് സിങ്വി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ വാദം സി.ബി.ഐക്കുവേണ്ടി ഹാജരായ അഭിഭാഷകന് എതിര്‍ത്തു. ചികിത്സക്കായി ഇതിനകം മൂന്നുമാസം ലാലു പരോളിലായിരുന്നുവെന്ന് സി.ബി.ഐ അഭിഭാഷകന് രാജിവ് സിന്‍ഹ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."