കഴിഞ്ഞുപോയത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂണ്‍
കഴിഞ്ഞുപോയത് ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ ജൂണ്‍ ആയിരുന്നുവെന്ന് കണ്ടെത്തല്‍. ഇന്നേവരെ ഉണ്ടണ്ടായിട്ടുള്ളതില് വച്ച് ഏറ്റവും ചൂടേറിയ ജൂണ്‍ മാസമായിരുന്നു ഇപ്പോള്‍ കഴിഞ്ഞുപോയത്. നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനാണ് വിവരം പുറത്തുവിട്ടത്. കഴിഞ്ഞുപോയ 14 മാസവും ഇതുവരെയുള്ള അന്തരീക്ഷ ഊഷ്മാവിന്റെ റെക്കോര്‍ഡ് തകര്‍ത്ത മാസങ്ങളായിരുന്നുവെന്നാണ് നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന് പറയുന്നത്.
ഇതില്‍ താപനില ഏറ്റവുമധികം കൂടിയ അളവില്‍ അനുഭവപ്പെട്ടത് ജൂണ്‍ മാസത്തിലാണ്. കഴിഞ്ഞ 137 വര്‍ഷമായി നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന് ആഗോള അന്തരീക്ഷ ഊഷ്മാവ് നിരീക്ഷിക്കുന്നുണ്ടണ്ട്. നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ ചരിത്രത്തിലെ തന്നെ അന്തരീക്ഷ ഊഷ്മാവ് ഏറ്റവും കൂടിയ വര്‍ഷമായിരുന്നു ഇത്.
തെക്കന്‍ റഷ്യയിലും വടക്കന്‍ ആസ്ത്രേലിയയിലുമാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. അമേരിക്കയുടെ കിഴക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലും കിഴക്കന്‍ മെക്സിക്കോയിലും ഒ െവടക്കു കിഴക്കന്‍ ബ്രസീലിലും ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും ഇന്തോനേഷ്യയിലുമാണ് തൊട്ടു പിന്നാലെ ചൂടു രേഖപ്പെടുത്തിയിരിക്കുന്നത്.
സമുദ്രതാപനിലയും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ജൂണില്‍ അനുഭവപ്പെട്ട താപനിലയും വളരെ കൂടുതലാണ്.
ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി 2016 മാറുമെന്നും നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."