2020ഓടെ 5-ജി നടപ്പാക്കും; കരുത്തുപകരാന്‍ അധിക സ്‌പെക്ട്രത്തിന് ശുപാര്‍ശ
\ന്യൂഡല്‍ഹി: 5-ജി ക്ക് കരുത്തു പകരാന്‍ അധിക സ്‌പെക്ട്രം ലഭ്യമാക്കണമെന്ന് ശുപാര്‍ശ. രാജ്യത്ത് 5-ജി നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയാറാക്കാന്‍ രൂപം നല്‍കിയ പ്രത്യേക സമിതിയാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്.
ഇതിന്റെ ആദ്യ വിഹിതം ഈ വര്‍ഷം തന്നെ വകയിരുത്താമെന്നും സര്‍ക്കാരിനു സമര്‍പ്പിച്ച 5ജി സംബന്ധിച്ച പൂര്‍ണ പദ്ധതി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
5-ജി നടപ്പാക്കുന്നതിനായി സ്‌പെക്ട്രം സംബന്ധിച്ച നയം, നിയന്ത്രണ നടപടികള്‍, മറ്റു മാനദണ്ഡങ്ങള്‍ തുടങ്ങിയ മേഖലകള്‍ സംബന്ധിച്ച് വിപുലമായ നിര്‍ദേശങ്ങളാണ് സമിതി സമര്‍പ്പിച്ചത്.
5-ജി നടപ്പിലാക്കുന്നതിലൂടെ ലക്ഷം കോടി ഡോളറിന്റെ വാണിജ്യ അവസരങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2020 ഓടെ ഇന്ത്യയില്‍ 5-ജി ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് സമിതി അധ്യക്ഷന്‍ പ്രഫ. പോള്‍രാജ് പറഞ്ഞു.
രാജ്യത്ത് 5-ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിന് മുന്നോടിയായി സ്‌പെക്ട്രം സംബന്ധിച്ച ശുപാര്‍ശ ടെലികോം മന്ത്രാലയത്തിനു സമിതി നേരത്തെ സമര്‍പ്പിച്ചിരുന്നു. 600 മെഗാഹെട്‌സ് മുതല്‍ 37 ജിഗാഹെട്‌സ് വരെയുള്ള 11 സ്‌പെക്ട്രം ബാന്‍ഡുകളാണു 5-ജി പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്.
സമിതിയുടെ ശുപാര്‍ശ കേന്ദ്ര ടെലികോം മന്ത്രാലയം അംഗീകരിച്ചാല്‍ രാജ്യത്തെ ഏറ്റവും വലിയ സ്‌പെക്ട്രം വിതരണത്തിനുള്ള സാധ്യത തെളിയും.
ഏകദേശം 6000 മെഗാഹെട്‌സ് സ്‌പെക്ട്രമാണ് 5-ജി പദ്ധതിക്കായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. 2016 ല്‍ 2354.55 മെഗാഹെട്‌സ് സ്‌പെക്ട്രം 5.63 ലക്ഷം കോടി രൂപയ്ക്കാണ് വില്‍പന നടത്തിയത്.
5-ജി യ്ക്കു വേണ്ടി കണ്ടെത്തിയ സ്‌പെക്ട്രത്തില്‍ നാല് ബാന്‍ഡുകള്‍ ഉടന്‍തന്നെ പുറത്തുവിടുമെന്നാണു സൂചന. ഇത് കമ്പനികള്‍ പരീക്ഷണഗവേഷണങ്ങള്‍ക്കായിട്ടാകും പ്രയോജനപ്പെടുത്തുക.
5- ജിയുടെ സാധ്യതകള്‍
ന്യൂഡല്‍ഹി: പുതുതലമുറ മൊബൈല്‍ സാങ്കേതിക വിദ്യയായ 5-ജി അതിവേഗത്തിനും കൂടുതല്‍ സ്മാര്‍ട്ടായ ലോകത്തിനും അനന്തമായ സാധ്യതയാണ് തുറന്നിടുക.
4-ജി വരെയുള്ള മൊബൈല്‍ സാങ്കേതിക തലമുറകള്‍ കൂടുതലും ഹാര്‍ഡ്‌വെയര്‍ അധിഷ്ഠിതമായിരുന്നെങ്കില്‍ 5-ജി സോഫ്റ്റ്‌വെയര്‍ നിയന്ത്രിതമാണ്.
ഒരു ഉപകരണം മാറ്റാതെ തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ സോഫ്റ്റ്‌വെയര്‍ പരിഷ്‌കരണത്തിലൂടെ പുനര്‍നിര്‍ണയിക്കാനാകുന്ന രീതിയാകും ഇതുണ്ടാക്കുക.
100 മെഗാബൈറ്റ് മുതല്‍ ഒരു ജിബി വരെയാണ് 4-ജിയില്‍ ഡാറ്റ വേഗമെങ്കില്‍ 5-ജിയില്‍ അത് സെക്കന്‍ഡില്‍ ഒന്നു മുതല്‍ 10 ജിഗാബൈറ്റ് വരെയാകും.
സ്‌പെക്ട്രം താങ്ങാനാകുന്ന വിലയില്‍ ലഭ്യമാവുക, ഫൈബര്‍ ഓപ്റ്റിക് സംവിധാനങ്ങളും ടവറുകളും ഉള്‍പ്പെടെ 5- ജി അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങള്‍ വ്യാപിപ്പിക്കാനുള്ള തടസങ്ങള്‍ ഒഴിവാകുക തുടങ്ങിയവയാണ് ഈ രംഗം നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളികളെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."