ബാലറ്റ് ബുള്ളറ്റിനേക്കാള്‍ ശക്തമെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പാണിത്; യു.ഡി.എഫ് ചരിത്ര വിജയം നേടും: മുല്ലപ്പള്ളി
വടകര: യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചോമ്പാല എല്‍.പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലറ്റ് ബുള്ളറ്റിനേക്കാള്‍ ശക്തമാണെന്ന് തെളിയിക്കുന്ന തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ ഫാസിസ്റ്റ് ഭരണത്തിന് അന്ത്യം വരുത്താന്‍ ജനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സുവര്‍ണ്ണാവസരമാണ് ഈ തെരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
അസഹിഷ്ണുതാ രാഷ്ട്രീയം കേരളത്തിന്റെ മണ്ണില്‍ നിന്നു തുടച്ചു നീക്കുക എന്നതാണ് ലക്ഷ്യം. ജനാധിപത്യത്തില്‍ അക്രമത്തിനു ഒരു പ്രസക്തിയുമില്ല. വാളെടുത്തവന്‍ വാളാല്‍ നശിച്ച ചരിത്രമാണുള്ളതെന്ന് തിരിച്ചറിയാന്‍ സി.പി.എം തയ്യാറാകണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ജീര്‍ണ്ണതയ്‌ക്കെതിരെ ആദ്യം പ്രതികരിക്കേണ്ടത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാരാണെന്നും അദ്ദേഹം പറഞ്ഞു.
[video width="640" height="352" mp4="http://suprabhaatham.com/wp-content/uploads/2019/04/mullaplly-vid.mp4"][/video]
കോണ്‍ഗ്രസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണ് പക്ഷെ വിശ്വാസവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്താന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. സ്വന്തം നാട്ടില്‍ ആര്‍.എസ്.എസ്സിനെ പ്രതിരോധിക്കാന്‍ കഴിയാത്ത നേതാക്കളാണ് പിണറായിയും കോടിയേരിയും. ഇവരാണ് രാജ്യത്ത് ആര്‍.എസ്.എസ്സിനെ നേരിടാന്‍ ഇറങ്ങിയിരിക്കുന്നത്. എല്ലാ കാലത്തും ആര്‍.എസ്.എസ്സിന് എതിരായ നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ്സാണ്. ആര്‍.എം.പിയുടെ നിലപാട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഭാര്യ ഉഷ, മകള്‍ പാര്‍വ്വതി, യുഡിഎഫ് നേതാക്കളായ പ്രദീപ് ചോമ്പാല, പി ബാബുരാജ്, കെ.പി വിജയന്‍ എന്നിവര്‍ക്കൊപ്പമാണ് മുല്ലപ്പള്ളി വോട്ട് ചെയ്യാന്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."