പുകവലിയോട് 'നോ' പറഞ്ഞ് നൂറിലേറെ ശ്രീലങ്കന്‍ നഗരങ്ങള്‍
കൊളംബോ: പുകവലിയോട് 'നോ' പറഞ്ഞ് നൂറിലേറെ ശ്രീലങ്കന്‍ നഗരങ്ങള്‍. പുകവലി മുക്തരാജ്യം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണു വ്യാപാരികള്‍ പുകവലി ഉല്പന്നങ്ങളുടെ വില്പന നിര്‍ത്തിവച്ചത്. ശ്രീലങ്കന്‍ ആരോഗ്യ മന്ത്രാലയമാണു പുതിയ വാര്‍ത്ത പുറത്തുവിട്ടത്.
ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പൊതു ആരോഗ്യ വിഭാഗം ആരംഭിച്ച കാംപയിനിന്റെ തുടര്‍ച്ചയായാണു പുതിയ നീക്കം. ഇതിന്റെ ഭാഗമായി ശ്രീലങ്കയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് യൂനിയന്റെ നേതൃത്വത്തില്‍ വിവിധ നഗരങ്ങളില്‍ പുകവലിയുടെ ദോഷഫലങ്ങളെ കുറിച്ചു ബോധവല്‍ക്കരണ പരിപാടികളും നടന്നു. ഇതിന്റെ തുടര്‍ച്ചയായി പുകവലി ഉല്പന്നങ്ങള് വില്ക്കില്ലെന്നു വ്യാപാരികള്‍ തീരുമാനിക്കുകയായിരുന്നു. ജാഫ്ന, മതറ, കുരിനെഗല എന്നിങ്ങനെ രാജ്യത്തെ പ്രധാനപ്പെട്ട 107 നഗരങ്ങളാണു പദ്ധതിയുടെ ഭാഗമായത്.
അടുത്ത വര്‍ഷം ഇത് 200 നഗരങ്ങളായി വ്യാപിപ്പിക്കാനാണു പദ്ധതിയെന്ന് ആരോഗ്യ മന്ത്രി രജിത സേനരത്നെ പറഞ്ഞു. പുകവലി നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ വിവിധ നടപടികള്‍ കൈക്കൊണ്ടിരുന്നു.
പുകവലി ഉല്പന്നങ്ങള്ക്ക് 90 ശതമാനം വരെ തീരുവ ചുമത്തിയത് ഇതിന്റെ ഭാഗമായിരുന്നു. 2020ഓടെ പുകവലി ഉല്പന്നങ്ങളുടെ കൃഷി പാടേ നിരോധിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."