ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പെന്‍ഗ്വിനുകളുടെ എണ്ണം പകുതിയാകുമെന്ന് പഠനം
അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിനുകളുടെ എണ്ണം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പകുതിയാകുമെന്ന് പഠനം. ഡെലവെയര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പുതിയ കണ്ടെത്തല്‍ പുറത്തു വിട്ടിരിക്കുന്നത്. 2099 ഓടെ പെന്‍ഗ്വിനുകളുടെ കോളനികളില്‍ 60 ശതമാനവും നശിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
കാലാവസ്ഥയിലുണ്ടാകാന്‍ പോകുന്ന വ്യതിയാനങ്ങളാണ് പെന്‍ഗ്വിനുകളുടെ നാശത്തിനു കാരണമായി ശാസ്ത്രലോകം പറയുന്നത്. പെന്‍ഗ്വിനുകളുടെ ജീവിതത്തെയും വളര്‍ച്ചയെയും കാര്യമായി ബാധിക്കുന്ന ഘടകമാണ് കാലാവസ്ഥ. കാലാവസ്ഥയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങള്‍ പോലും പെന്‍ഗ്വിനുകളുടെ ആയുസിനെ വലിയ തോതില്‍ ബാധിക്കുന്നതാണ്. ദേശാടനപ്പക്ഷികളായതിനാല്‍ പെന്‍ഗ്വിനുകളുടെ താമസവും പ്രധാനമാണ്. കാലാവസ്ഥ യിലുണ്ടാകുന്ന വലിയ വ്യതിയാനങ്ങള്‍ കാലാവസ്ഥക്കനുസൃതമായി ജീവിതം നയിക്കുന്ന ജീവികളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് സമ്മാനിക്കുന്നത്.
അതുകൊണ്ടു തന്നെ 2060 ആകുമ്പോഴേക്കും ഇവയില്‍ 30 ശതമാനവും 2099 ആകുമ്പോഴേക്കും ഇവയില്‍ 60 ശതമാനവും ഭൂമിയില്‍ നിന്ന് ഇല്ലാതാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 1981 മുതല്‍ 2010 വരെ അന്റാര്‍ട്ടിക്കയിലെ ഊഷ്മാവ് ഉയര്‍ന്നതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ പഠനം. അമേരിക്കയിലെ സ്‌ക്രിപ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയില്‍ നിന്നുള്ള ഗവേഷകരാണ് പുതിയ പഠനം പുറത്തുവിട്ടിരിക്കുന്നത്. ഡോ. മേഗന്‍ സിമിനോയുടെ നേതൃത്വത്തിലായിരുന്നു പഠനം. സയന്റിഫിക് റിപ്പോര്‍ട്്‌സ് ജേണലില്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."