സര്‍ക്കാര്‍ രേഖയിലെ കള്ളം 18 മാസത്തിനിടെ എട്ടു പ്രസവം; അന്തംവിട്ട് 65കാരി
പാറ്റ്‌ന: പ്രസവങ്ങള്‍ ആശുപത്രിയില്‍ നടക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ നടക്കുന്ന നാഷനല്‍ മെറ്റേണിറ്റി ബെനഫിറ്റ് പദ്ധതിയില്‍നിന്നു ബിഹാറില്‍ തട്ടിപ്പ് നടക്കുന്നത് പുറത്ത്.
65കാരിയായ താന്‍ 18 മാസത്തിനിടെ എട്ടു തവണ പ്രസവിച്ചെന്നും അതിനൊക്കെ സര്‍ക്കാര്‍ തനിക്കു പണം നല്‍കിയെന്നുമുള്ള രേഖ കണ്ട് അന്തംവിട്ടിരിക്കുകയാണ് മുസഫര്‍പൂര്‍ ജില്ലയിലെ ലീലാ ദേവി.
21 വര്‍ഷം മുന്‍പാണ് ലീലാ ദേവി അവസാനമായി പ്രസവിച്ചത്. എന്നാല്‍, ഇവരടക്കമുള്ള സ്ത്രീകളുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി ആരോ സര്‍ക്കാര്‍ ഫണ്ട് തട്ടുന്നതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പദ്ധതിയനുസരിച്ച്, പ്രസവശേഷം മാതാവിന് 1,400 രൂപയും അവരെ സഹായിക്കുന്നതിന് ആശാ വര്‍ക്കര്‍ക്ക് 600 രൂപയുമാണ് ലഭിക്കുക.
സംഭവമറിഞ്ഞ് അധികൃതരെ സമീപിച്ചപ്പോള്‍, വിഷയത്തില്‍ പരാതി നല്‍കരുതെന്നും പണം നല്‍കാമെന്നുമായിരുന്നുവേ്രത മറുപടി.
ഇവരുടെ പേരിലുണ്ടാക്കിയ ബാങ്ക് അക്കൗണ്ടില്‍നിന്നാണ് ഇവരറിയാതെ ഇത്രയും തവണ പണം പിന്‍വലിക്കുകയും ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി സ്ത്രീകളുടെ പേരില്‍ തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്.
സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."