ഇന്തോനേഷ്യന്‍ ഭൂചലനം: മരണം 555 ആയി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലംബോക്ക് ദ്വീപിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 555 ആയി. 1500ല്‍ കൂടുതല്‍ പേര്‍ക്ക് പരുക്കേറ്റെന്നും 353,000 പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് വക്താവ് പര്‍വോ നഗ്രഹോ പറഞ്ഞു.
എത്തിപ്പെടാന്‍ പ്രയാസമുള്ള ദുരാതാശ്വാസ കേന്ദ്രങ്ങളില്‍ അവശ്യ സഹായങ്ങള്‍ക്കായി സൈന്യത്തെ നിയോഗിച്ചു. മോട്ടോര്‍ ബൈക്കുകള്‍ പോലും എത്താന്‍ സാധിക്കാത്ത നിരവധി പ്രദേശങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ 29നും ഓഗസ്റ്റ് അഞ്ചിനുമായി നടന്ന ഭൂചലനങ്ങളില്‍ ആയിരക്കണക്കിന് പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെട്ടു.
ലംബോക്കിന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് ഏറ്റവും കൂടുതല്‍ അപകടമുണ്ടായത്. സമീപ ദ്വീപായ സുംഭാവയിലും നിരവധി പേര് ഭൂചലനത്തില്‍ മരിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയാണ് കൂടുതല്‍ പേരും മരിച്ചത്.
ഭൂചലനത്തെ തുടര്‍ന്ന് തകര്‍ന്ന ലംബോക്ക് ദ്വീപിന്റെ പുനര്‍ നിര്‍മാണത്തിന് 478 മില്യന്‍ ഡോളര്‍ ആവശ്യമാവുമെന്നാണ് വിലയിരുത്തല്‍. ഇന്തോനേഷ്യയിലെ 2004ല്‍ റിക്ടര്‍ സ്കെയിലില്‍ 9.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 168,000 പൗരന്മാര് ഉള്‍പെടെ 220,000 പേര് മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."