പെട്ടിയിലായ വോട്ട് 77.68 ശതമാനം: 30 വര്‍ഷത്തിനുശേഷത്തെ റെക്കോര്‍ഡ്
തിരുവനന്തപുരം: 30 വര്‍ഷത്തിനു ശേഷം കേരളം റെക്കോഡ് പോളിങ്ങോടെ വിധിയെഴുതി. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 74.04 ശതമാനം മറികടന്ന് 77.68 ശതമാനത്തോളം പേര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തി. കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. കണ്ണൂര്‍ 83.05, വടകര 82.48, കോഴിക്കോട് 81.47 എന്നിങ്ങനെയാണ് പോളിങ്.
പൊന്നാനി ഒഴികെ മലബാറിലെ എല്ലാ മണ്ഡലങ്ങളിലും പോളിങ് 75 ശതമാനത്തിന് മുകളിലാണ്. വയനാട് മണ്ഡലത്തിലെ വയനാട് ജില്ലയില്‍പ്പെട്ട നിയമസഭാ മണ്ഡലങ്ങളില്‍ എണ്‍പത് ശതമാനത്തിലേറെ പേര്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്തും തൃശൂരും കഴിഞ്ഞതവണത്തേക്കാള്‍ നാലു ശതമാനം കൂടുതല്‍ പോളിങ് രേഖപ്പെടുത്തി. പത്തനംതിട്ടയില്‍ എഴു ശതമാനം ഉയര്‍ന്നു. വോട്ടെടുപ്പിന്റെ സമയം അവസാനിച്ചപ്പോഴും പലയിടത്തും വോട്ടെടുപ്പ് പുരോഗമിക്കുകയായിരുന്നു.
പെട്ടിയിലായ വോട്ടിനെക്കുറിച്ചാണ് കേരളത്തിന്റെ ചിന്ത. കണക്കുകൂട്ടിയും കുറച്ചും ചര്‍ച്ചയും പുരോഗമിക്കുകയാണ്. പോളിംഗ് ശതമാനം വര്‍ധിച്ചത് വിജയശതമാനം കൂട്ടുമെന്നുതന്നെയാണ് മുന്നണികളുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ അവകാശവാദങ്ങളുമായാണ് എല്ലാവരും രംഗത്തെത്തിയിരിക്കുന്നത്.
മിക്ക മണ്ഡലങ്ങളിലും കനത്ത പോളിംഗ്. സംസ്ഥാനവ്യാപകമായി വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കിയത് മൂലം ആറുണിക്ക് പോളിങ് അവസാനിക്കില്ലെന്നും ഉറപ്പായി. ഇപ്പോഴും പല പോളിംഗ് ബൂത്തുകള്‍ക്ക് മുന്നിലും നീണ്ട നിര തുടരുകയാണ്. സാങ്കേതിക തകരാറുകളും ചിഹ്നംമാറി വോട്ടു പോകുന്നു എന്നതടക്കമുള്ള പരാതികളും പലയിടത്തും കല്ലുകടിയുമായി.
തിരുവനന്തപുരത്ത് മാത്രം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലുശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. പത്തനം തിട്ടയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ എട്ട് ശതമാനം വര്‍ധനയുണ്ടായി. മിക്കമണ്ഡലങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ത്രികോണ മത്സരങ്ങള്‍ നടന്ന മണ്ഡലങ്ങളിലും പോളിംഗ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. പോളിംഗ് ഉയര്‍ന്നതോടെ പ്രതീക്ഷവെച്ചു പുലര്‍ത്തുന്ന സ്ഥാനാര്‍ഥികളും ചങ്കിടപ്പ് കൂടിയ മുന്നണികളുമുണ്ട്.
പൊന്നാനിയിലാണ് കുറവ്. പലയിടത്തും രാത്രി വൈകിയാണ് വോട്ടെടുപ്പ് അവസാനിച്ചത്.
. കഴിഞ്ഞ തവണത്തേക്കാള്‍ പോളിംഗ് ശതമാനം ഉയര്‍ന്നു. ഇത് ഫലത്തെയും കാര്യമായി സ്വാധീനിക്കും. രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍. പലയിടത്തും വിവാദമായത് വോട്ടിംഗ് യന്ത്രങ്ങളും ക്രമക്കേടുകളും തന്നെയാണ്.
മണ്ഡലങ്ങളിലെ പോളിങ് ശതമാനം. തിരുവനന്തപുരം 73.45%, ആറ്റിങ്ങല്‍74.23%, കൊല്ലം 74.36%, മാവേലിക്കര 74.09%, പത്തനംത്തിട്ട 74.19%, കോട്ടയം 75.29%, ആലപ്പുഴ 80.09, ഇടുക്കി 76.26%, എറണാകുളം 77.54%, ചാലക്കുടി 80.44%, തൃശൂര്‍ 77.868%, ആലത്തൂര്‍80.33%, പാലക്കാട് 77.67%, പൊന്നാന്നി 74.96%, മലപ്പുറം 75.43%, കോഴിക്കോട് 81.47%, വയനാട് 80.31%, വടകര82.48%, കണ്ണുര്‍ 83.05%, കാസര്‍കോട് 80.57%.
2014ലെ പോളിങ് ശതമാനം. തിരുവനന്തപുരം 68.63%, ആറ്റിങ്ങല്‍68.67%, കൊല്ലം 72.09%, മാവേലിക്കര 70.97%, പത്തനംത്തിട്ട 65.67%, കോട്ടയം 71.60%, ആലപ്പുഴ 78.46%, ഇടുക്കി 70.75%, എറണാകുളം 73.57%, ചാലക്കുടി 76.84%, തൃശൂര്‍ 72.18%, ആലത്തൂര്‍76.23%, പാലക്കാട് 75.31%, പൊന്നാന്നി 73.81%, മലപ്പുറം 71.21%, കോഴിക്കോട് 79.75%, വയനാട് 73.23%, വടകര81.13%, കണ്ണുര്‍ 80.93%, കാസര്‍കോട് 78.33%.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."