ഖേല്‍രത്‌ന അവാര്‍ഡ് പ്രഖ്യാപിച്ചു; സന്ദേശ് ജിങ്കന് അര്‍ജുന
സാക്ഷി മാലികും മീരാഭായ് ചാനുവും പുറത്ത്
ന്യൂ ഡല്‍ഹി: രാജ്യത്തെ മികച്ച കായിക താരങ്ങള്‍ക്ക് നല്‍കുന്ന ഖേല്‍ രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമാണ് കായിക മന്ത്രാലയും രാജ്യത്തെ മികച്ച കായിക താരങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. അര്‍ജുന അവാര്‍ഡ് ശുപാര്‍ശയുണ്ട@ായിരുന്ന മിരാ ഭായ് ചാനുവിനെയും സാക്ഷി മാലികിനെയും പട്ടികയില്‍ നിന്ന് തഴഞ്ഞത് വിവാദമായി. റിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേതാവാണ് സാക്ഷി, 2017 ലെ ലോക വെയിറ്റ്‌ലിഫ്റ്റിങ് ചാംപ്യനാണ് മിരാ ഭായ്. ഇതൊന്നും പരിഗണിക്കാതെയാണ് ഇരുവരെയും പട്ടികയില്‍ നിന്ന് തഴഞ്ഞത്. മുകുന്ദകം ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അവാര്‍ഡ് ജേതാക്കളെ ശുപാര്‍ശ ചെയ്തത്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്‌ന സ്വന്തമാക്കിയ താരമാണ് സാക്ഷി.
മീരു ഭായ് ചാനുവിനും നേരത്തെ മികച്ച രാജ്യന്തര ബഹുമതി ലഭിച്ചിരുന്നു. ഇരുവരും നേരത്തെ ഇത്തരം അവാര്‍ഡ് നേടിയത് കൊ@ണ്ടാണ് അര്‍ജുന അവാര്‍ഡ് പട്ടികയില്‍ നിന്ന് ര@ണ്ടു പേരുടേയും പേര് വെട്ടിയതെന്നാണ് കായിക മന്ത്രി കിരണ്‍ റിജ്ജുവിന്റെ വിശദീകരണം. പട്ടികയിലില്ലാത്ത അഞ്ച് പേര്‍ പിന്നീട് അര്‍ജുനക്ക് അര്‍ഹരായതും കണ്ടെ@ത്തി. ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ, ഗുസ്തി താരം വിനേഷ് ഫൊഗാട്ട്, പാരാലിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പന്‍, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ഇന്ത്യന്‍ വനിതാ ഹോക്കി ടീം റാണി രാംപാല്‍ എന്നിവര്‍ക്കാണ് ഖേല്‍ രത്‌ന ലഭിച്ചത്. അദാനു ദാസ് (അമ്പെയ്ത്), ദ്യുതി ചന്ദ് (അത്‌ലറ്റിക്‌സ്), സാത്വിക് സായിരാജ് (ബാഡ്മിന്റണ്‍), ചിരാഖ് ചന്ദ്രശേഖര്‍ ഷെട്ടി (ബാഡ്മിന്റണ്‍), വിശേഷ് ബരിഗ്വാന്‍ഷി (ബാസ്‌കറ്റ്‌ബോള്‍), മനിഷ് കൗഷിക് (ബോക്‌സിങ്), ഇഷാന്ത് ഷര്‍മ (ക്രിക്കറ്റ്), ദീപ്തി ഷര്‍മ (ക്രിക്കറ്റ്), സാവന്ത് അജയ് (കുതിരയോട്ടം), സന്ദേഷ് ജിങ്കന്‍ (ഫുട്‌ബോള്‍), അദിഥി അഷോക് (ഗോള്‍ഫ്), ആകാശ് ദീപ് സിങ് (ഹോക്കി), ദീപിക (ഹോക്കി), സരിക സുധാകര്‍ (ഖോഖോ), ദത്തു ബാബന്‍ (തുഴച്ചില്‍), മനു ഭക്കര്‍ (ഷൂട്ടിങ്), സൗരഭ് ചൗധരി (ഷൂട്ടിങ്), മധുരിക പത്കര്‍ (ടേബിള്‍ ടെന്നീസ്), ദിവിജ് ഷര്‍മ (ടെന്നീസ്), ഷിവ കേശവന്‍ (വിന്‍ഡര്‍ സ്‌പോട്‌സ്), ദിവ്യ കക്രാന്‍ (ഗുസ്തി), രാഹുല്‍ (ഗുസ്തി), സുയാശ് നാരായണന്‍ (പാരാ സിമ്മിങ്), സന്ദീപ് (പാരാ അത്‌ലറ്റിക്‌സ്), മാനിഷ് നെര്‍വാള്‍ (പാരാ ഷൂട്ടിങ്) എന്നിവരാണ് അര്‍ജുന അവാര്‍ഡ് സ്വന്തമാക്കിയത്. ദര്‍മേന്ദ്ര തിവാരി (ആര്‍ച്ചറി), പുരുഷോത്തമന്‍ റായ് (അത്‌ലറ്റിക്‌സ്), ശിവ സിങ് (ബോക്‌സിങ്), റോമേഷ് പഥാനിയ (ഹോക്കി), കൃഷ്ണ കുമാര്‍ ഹൂഡ (കബഡി), വിജയ് ബാലചന്ദ്ര (പാരാ പവര്‍ലിഫ്റ്റിങ്), നരേഷ് കുമാര്‍ ( ടെന്നീസ് ) ഓം പ്രകാശ് ദഹിയ ( ഗുസ്തി) എന്നിവര്‍ ഏറ്റവും മികച്ച പരിശീലകര്‍ക്ക് നല്‍കുന്ന ദ്രോണാചാര്യ അവാര്‍ഡും സ്വന്തമാക്കി. മലയാളി പരിശീലകന്‍ ജിന്‍സി ഫിലിപ് ഉള്‍പ്പെടെ 15 പേര്‍ ദ്യാന്‍ ചന്ദ് അവാര്‍ഡും സ്വന്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."