സ്‌കോട്ട് മോറിസണ്‍ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി
മെല്‍ബണ്‍: ആസ്‌ത്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി ലിബറല്‍ പാര്‍ട്ടിയുടെ ട്രഷററായ സ്‌കോട്ട് മോറിസണെ തെരഞ്ഞെടുത്തു.ലേബര്‍ പാര്‍ട്ടിയില്‍ ഇന്നലെ നടന്ന നേതൃമത്സരത്തില്‍ മുന്‍ മന്ത്രിയായ പീറ്റര്‍ ഡട്ടനെ 45-40 വോട്ടുകളുടെ വ്യത്യാസത്തിലാണ് മോറിസണ്‍ പരാജയപ്പെടുത്തിയത്.
ആസ്‌ത്രേലിയയുടെ 30ാം പ്രധാനമന്ത്രിയായ മോറിസണ്‍ ഇന്നലെ തന്നെ സത്യപ്രതിജ്ഞ ചെയ്തു.
ഡട്ടന്റെ അനുയായികള്‍ നേരത്തെ മുന്‍ പ്രധാനമന്ത്രി മാല്‍ക്കം ടോണ്‍ ബുള്ളിന് പിന്തുണയര്‍പ്പിച്ചെങ്കിലും അദ്ദേഹം മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. താന്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ടോണ്‍ ബുള്‍ പ്രഖ്യാപിച്ചു.
ലേബര്‍ പാര്‍ട്ടിക്കിടയില്‍ ടോണ്‍ ബുള്ളിന്റെ പ്രധാനമന്ത്രി പദവിക്കെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാരിന്റെ മോശം പ്രവര്‍ത്തനത്തെ തുടര്‍ന്നും ഇടക്കാല തെരഞ്ഞെടുപ്പിലെ പരാജയവുമാണ് അദ്ദേഹത്തിന്റെ സ്ഥാനചലനത്തിന് കാരണം.
പാര്‍ട്ടിയിലെ മധ്യ നിലപാടുകാരനായ ടോണ്‍ബുള്ളിനും കണ്‍സര്‍വേറ്റീവ് എം.പിമാര്‍ക്കുമിടയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് അസ്വാരസ്യമുണ്ടായിരുന്നു. മോറിസണ്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങിയതോടെയാണ് ടോണ്‍ബുള്ളിന്റെ പിന്തുണയില്‍ വന്‍ കുറവുണ്ടായത്. തുടര്‍ന്ന് നേതൃത്വം മാറണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു.
എന്നാല്‍ പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കുമെന്ന ടോണ്‍ബുള്ളിന്റെ പ്രസ്താവന സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യും. ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് നിലവിലെ സര്‍ക്കാരിന്റെ നിലനില്‍പ്പ്.
പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ നേരത്തെ സാധ്യത കല്‍പ്പിച്ചിരുന്ന വിദേശകാര്യ മന്ത്രി ജൂലി ബിഷപ്പ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതോടെ ആസ്‌ത്രേലിയയുടെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി എന്ന മോഹത്തിന് വിരാമമായി.
പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതോടെ അടുത്ത വര്‍ഷം മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നഷ്ടപ്പെട്ട ജനപ്രീതി തിരിച്ചെടുക്കല്‍ മോറസണിന്റെ പ്രധാന വെല്ലുവിളിയാണ്. അതിനായി പാര്‍ട്ടിക്കകത്തെ ഭിന്നതയെ ആദ്യം അവസാനിപ്പിക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."