പ്രഗ്യ സിംഗിന് നേരെ കരിങ്കൊടി കാണിച്ച എന്‍സിപി പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു
ഭോപ്പാല്‍: ഭോപ്പാലിലെ ബിജെപി ലോക്സഭാ സ്ഥാനാര്‍ത്ഥി സാധ്വി പ്രഗ്യ സിംഗ് താക്കൂറിന് നേരെ കരിങ്കൊടി കാണിച്ച എന്‍സിപി പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച് ബിജെപി പ്രവര്‍ത്തകര്‍. പ്രഗ്യാ സിങിന്റെ റോഡ് ഷോക്കിടെയാണ് എന്‍സിപി പ്രവര്ത്തകന് കരിങ്കൊടി കാണിച്ചത്.
ഭോപ്പാലിലെ എസ്ഡി ഓഫീസിന് സമീപമാണ് സംഭവം. ഇയാളെ ബിജെപി അനുഭാവികള്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഹേമന്ദ് കര്ക്കരേയെക്കുറിച്ചും ബാബരി മസ്ജിദ് തകര്‍ച്ചയെക്കുറിച്ചും ഇവര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദമായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കാന്‍ സാധിച്ചത് അഭിമാനമായി പറഞ്ഞ ഇവര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
ഏഴ് പേര് കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത മലേഗാവ് സ്ഫോടനത്തില്‍ വിചാരണത്തടവുകാരിയാണ് പ്രഗ്യ. ജാമ്യത്തിലിറങ്ങിയാണ് ഇവര്‍ ഭോപ്പാലില്‍ നിന്നും ബിജെപി സീറ്റില്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ഇവരോട് പ്രസംഗത്തില്‍ മിതത്വം പാലിക്കാന്‍ ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."