നേതൃമാറ്റം: രാഹുല്‍ഗാന്ധി എം.പിമാരെ കണ്ടു
ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ടു വിവിധ നേതാക്കളുടെ അഭിപ്രായം തേടുന്ന പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്നലെ കേരളത്തില്‍ നിന്നുള്ള എട്ട് കോണ്‍ഗ്രസ് എം.പിമാരുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. നേതൃമാറ്റം അനിവാര്യമാണെന്ന് ഒരേസ്വരത്തില്‍ അഭിപ്രായപ്പെട്ട എം.പിമാര്‍ പക്ഷേ, രാഹുലിന്റെ പിന്തുണയുള്ള കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ തയാറായില്ല. രണ്ടണ്ടാഴ്ച മുന്‍പ് സംസ്ഥാനത്തു നിന്നുള്ള കെ.പി.സി.സി ഭാരവാഹികളും എം.എല്‍.എമാരും പോഷകസംഘടനാ ഭാരവാഹികളും അടക്കം എഴുപതോളം പേരെ ഡല്‍ഹിയിലേക്ക് വിളിച്ച് രാഹുല്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ എം.പിമാരെ കണ്ടണ്ടത്.
സംസ്ഥാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തില്‍ പ്രധാന മൂന്നു നേതാക്കളും ഒഴിഞ്ഞു പുതിയ നേതൃത്വത്തെ അവരോധിക്കണമെന്നായിരുന്നു ഇന്നലെ നടന്ന ചര്‍ച്ചയില്‍ എം.പിമാര്‍ ആവശ്യപ്പെട്ടത്. നേതൃമാറ്റം ഒരു വ്യക്തിയെ മാത്രം മാറ്റിയതുകൊണ്ടു നടപ്പാകുന്നതല്ലെന്നും തെരഞ്ഞെടുപ്പ് തോല്‍വിക്ക്, മുന്നില്‍ നിന്നു നയിച്ച മൂന്നു നേതാക്കള്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ടെണ്ടന്നും എം.പിമാര്‍ ചൂണ്ടണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടണ്ടി, വി.എം.സുധീരന്‍ എന്നിവരെ ഡല്‍ഹിക്കു വിളിപ്പിച്ച് രാഹുല്‍ ചര്‍ച്ച നടത്തിയിരുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനം ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ടുപോകാനുള്ള നിര്‍ദേശമാണ് രാഹുല്‍ നല്‍കിയത്. പരസ്പരം കുറ്റപ്പെടുത്തലല്ലാതെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിനു പ്രയോജനകരമായ നിര്‍ദേശങ്ങളായിരുന്നു ഇവരില്‍ നിന്ന് ആവശ്യപ്പെട്ടത്.
എം.പിമാരോടും രാഹുല്‍ ആവശ്യപ്പെട്ടതും ഇതേ നിര്‍ദേശം തന്നെയായിരുന്നു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ രാഹുല്‍ നിര്‍ണായക തീരുമാനം കൈകൊണ്ടേണ്ടക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."