പോളിങിനിടെ പശ്ചിമബംഗാളില്‍ വ്യാപക അക്രമം: ഒരാള്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: വോട്ടെടുപ്പിനിടെ പശ്ചിമബംഗാളില്‍ വ്യാപക സംഘര്‍ഷം. കോണ്‍ഗ്രസും- തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പിയാറുല് ശെയ്ഖ് കൊല്ലപ്പെട്ടു. മുര്‍ഷിദാബാദ് മണ്ഡലത്തിലെ ഭഗ്വാന്ഗോള ബൂത്തിനു പുറത്താണ് സംഭവം.
ഇവിടെയുണ്ടായ ബോംബ് സ്ഫോടനത്തില്‍ മൂന്ന് തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. യു.പി, മധ്യപ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നു നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, അദ്വാനി, മോഡിയുടെ അമ്മ ഹീര ബന്, ഭാര്യ യശോദ ബന് എന്നിവര്‍ വോട്ടുരേഖപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അസമിലെ ദിസ്പുരില്‍ വോട്ട്ചെയ്തു. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, ധര്‍മേന്ദ്ര പ്രധാന്, ജമ്മു അനന്ദ്നാഗ് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി, സമാജ് വാദി പാര്‍ടി നേതാവും മെയിന്‍പുരി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുമായ മുലായംസിങ് യാദവ്, അഖിലേഷ് യാദവ്, ബി എസ് യെദ്യൂരപ്പ, സാമൂഹ്യപ്രവര്‍ത്തകന്‍ അണ്ണ ഹസാരെ, ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാര തുടങ്ങിയവര്‍ ചൊവ്വാഴ്ച വോട്ടുരേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."