HOME
DETAILS
MAL
ചന്ദനത്തടി മുറിച്ചു കടത്തിയതിന് പരാതിപ്പെട്ടു: മറയൂരില്‍ ആദിവാസി യുവതിയെ വെടിവെച്ചുകൊന്നു, മൂന്നുപേര്‍ കസ്റ്റഡിയില്‍
backup
August 22 2020 | 03:08 AM
തൊടുപുഴ: ഇടുക്കി ജില്ലയിലെ മറയൂരില്‍ ആദിവാസി യുവതിക്ക് വെടിയേറ്റ് ദാരുണാന്ത്യം. ചന്ദനത്തടി മുറിച്ചു കടത്തിയത് സംബന്ധിച്ച് പരാതി നല്‍കിയതിനാണ് കൊലയെന്നാണ് ആരോപണം. പാണപ്പെട്ടി കുടിയിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ചന്ദ്രിക (34)ആണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സംഭവത്തില്‍ ചന്ദ്രികയുടെ സഹോദരീപുത്രന് അടക്കം മൂന്നുപേര്‍ പൊലിസ് കസ്റ്റഡിയിലുണ്ട്.
കാളിയപ്പന്, മണികണ്ഠന്, മാധവന് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കാളിയപ്പനാണ് ചന്ദ്രികയുടെ സഹോദരി പുത്രന്. ചന്ദനത്തടി മുറിച്ചു കടത്തിയത് സംബന്ധിച്ച് ചന്ദ്രിക വനംവകുപ്പിന് വിവരം നല്‍കിയെന്ന സംശയത്തിലാണ് പ്രതികള്‍ ഇവരെ വെടിവച്ചതെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."