ഇന്ത്യാ മാലദ്വീപ് പാസഞ്ചര്‍ ഫെറി സര്‍വിസ് തുടങ്ങുന്നു
കോഴിക്കോട്: ഇന്ത്യയുടെ സുഹൃദ് രാജ്യങ്ങളില്‍ ഒന്നായ മാലദ്വീപുമായി വാണിജ്യ, വ്യാപാര ബന്ധങ്ങള്‍ കുടുതല്‍ ഊഷ്മളമാവുന്നു.
ഉപ ഭൂഘണ്ഡത്തിലെ തന്ത്രപ്രധാന രാജ്യം എന്ന നിലയിലും ഈ ദ്വീപ് രാഷ്ട്രത്തെ അടുപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. മാല ദ്വീപുമായി കാര്‍ഗോ പാസഞ്ചര്‍ സര്‍വീസ് നടത്താനാണ് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തയാറെടുക്കുന്നത്.
2018 ഡിസംബറില്‍ മാലദ്വീപ് പ്രസിഡന്റ് 'ഇബ്രാഹിം മുഹമ്മദ് സോളി ഇന്ത്യാ സന്ദര്‍ശനം നടത്തിയിരുന്നു. അന്ന് അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയെ തന്റെ രാജ്യത്തെക്ക് ക്ഷണിക്കുകയും ചെയ്തു.തുടര്‍ന്ന് 2019 ജൂണ്‍ 8ന് പ്രധാന മന്ത്രി മോദി മാലദ്വീപ് സന്ദര്‍ശിക്കുകയും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ഉഭയകക്ഷി കരാര്‍ ഒപ്പു വെക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.ഈ വര്‍ഷം സപ്തംബര്‍ മാസം 3ാം വാരത്തോട് കൂടി പ്രധാനമന്ത്രിയുടെ ഫ്‌ലാഗ്ഷിപ്പ് പദ്ധതിയായ കൊച്ചി, തൂത്തുക്കുടി, മാലെ സര്‍വ്വീസാണ് ഇപ്പാള്‍ ആരംഭിക്കുന്നത്. ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പബ്ലിക്ക് റിലേഷന്‍ ജനറല്‍ മാനേജര്‍ ക്യാപ്റ്റന്‍ ബി.കെ ത്യാഗിയാണ് ഇതുസംബന്ധിച്ച വാര്‍ത്താകുറിപ്പ് ഇറക്കിയത്.
നേരത്തെ മാല്‍ദ്വീപ് പ്രസിഡണ്ടിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ മലബാറില്‍നിന്ന് കലിക്കറ്റ് ചേംബര്‍ പ്രതിനിധികള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. കേരളവുമായി കടല്‍ വ്യോമ പാത വഴി ഗതാഗതം പുനസ്ഥാപിക്കുന്നതിനെ കുറിച്ചുള്ള നിവേദനമാണ് ഇവര്‍ നല്‍കിയത്. മലബാറുമായി മാലദ്വീപിനുള്ള ബന്ധം പരിഗണിച്ച് ബേപ്പൂര്‍ തുറമുഖത്തെ കൂടി ഉള്‍പ്പെടുത്തുന്ന കടല്‍ വാണിജ്യ പാതയെക്കുറിച്ചും നിവേദനത്തില്‍ സൂചിപ്പിച്ചിരുന്നു.
കാര്യങ്ങള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് അന്ന് അദ്ദേഹം അറിയിച്ചിരുന്നു.
പിന്നീട് ചേംബറിന് രേഖാപരമായ മറുപടിയും കിട്ടി. ഇതാണ് ഇപ്പോള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവും ഷിപ്പിംഗ് കോര്‍പ്പറേഷനുമായി ആലോചിച്ച് സെപ്തംബറില്‍ നടപ്പാക്കുന്നത്. രാജ്യത്തെ കാര്‍ഗോ കണ്ടെയിനറുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രധാന വഴിത്തിരിവാകും ഈ കപ്പല്‍ സര്‍വ്വീസ്.
ഇപ്പോള്‍ ഇല്ലെങ്കിലും ബേപ്പൂര്‍ ഉടന്‍ പരിഗണിക്കപ്പെടുമെന്നാണറിയുന്നത്.
നേരത്തെ ഇത് സംബന്ധിച് ചര്‍ച്ച നടത്താന്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് സീനിയര്‍ ട്രാഫിക് മാനേജര്‍ ഗൗതം ഗുപ്ത കോഴിക്കാട്ട് എത്തിയിരുന്നു.കാലിക്കറ്റ് ചേംബര്‍ അംഗങ്ങളായ പ്രസിഡണ്ട് സുബൈര്‍ കൊളക്കാടന്‍, പോര്‍ട്ട് കമ്മിറ്റി ചെയര്‍മാന്‍ ക്യാപ്റ്റന്‍ ഹരിദാസ്, കസ്റ്റംസ് അഡൈ്വസറി കൗണ്‍സില്‍ അംഗം മുന്‍ഷീദ് അലി, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതിന്റെ റിപ്പോര്‍ട്ട് ഷിപ്പിംഗ് മന്ത്രാലയത്തിന് നല്‍കിയിരുന്നു.മലബാറിലെ ചരിത്ര തുറമുഖമായ ബേപ്പൂര്‍ കൂടി മാലദ്വീപുമായുള്ള വ്യാപാര ബന്ധനത്തില്‍ ഉടന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് കസ്റ്റംസ് ഉപദേശക സമിതി അംഗം മുന്‍ ഷീദ് അലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."