ബോക്സിങില്‍ മെഡലുറപ്പിച്ച് അഞ്ച് താരങ്ങള്‍
ബാങ്കോക്ക്: തായ്ലന്ഡിലെ ബാങ്കോക്കില്‍ നടക്കുന്ന ഏഷ്യന്‍ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ മെഡലുറപ്പിച്ച് അഞ്ച് ഇന്ത്യന്‍ താരങ്ങള്‍. അമിത് പംഘല്‍ (52 കിലോഗ്രാം), കവീന്ദര്‍ സിങ് ബിഷ്ത് (56 കിലോഗ്രാം), സോണിയ ചാഹല്‍ (57 കിലോഗ്രാം), ദീപക് (49 കിലോഗ്രാം), ശിവ ഥാപ്പ (60 കിലോഗ്രാം) എന്നിവരാണ് സെമി ഫൈനലിലെത്തി മെഡല്‍ ഉറപ്പിച്ചത്.
ഒളിംപിക്സ് ചാംപ്യന്‍ ഹസന്‍ബോയ് ദസ്തോവിനെ പരാജയപ്പെടുത്തിയാണ് അമിത് സെമിയിലെത്തിയത്. ഏഷ്യന്‍ ഗെയിംസിലും അമിത് ദസ്തോവിനെ തോല്‍പ്പിച്ചിരുന്നു. 4-1 എന്ന നിലയിലായിരുന്നു ഏഷ്യന്‍ ഗെയിംസ് ചാംപ്യന്‍ അമിത് വിജയിച്ചത്. മുന്‍ ലോക ചാംപ്യന്‍ കൈരത് യെരാലിയേവിനെ പരാജയപ്പെടുത്തിയാണ് കവീന്ദര്‍ സിങ് ബിഷ്ത് സെമിയിലെത്തിയത്.
തുടര്‍ച്ചയായ നാലാം തവണയും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരന് എന്ന ബഹുമതിയോടെയാണ് ശിവ ഥാപ്പ സെമിയിലെത്തിയത്.
തായ്ലന്‍ഡിന്റെ റുജാക്രന് ജങ്ട്രോങ്ങിനെ 5-0 എന്ന സ്കോറിന് ഏകപക്ഷീയമായാണ് ശിവ തോല്‍പ്പിച്ചത്. സോണിയ ചാഹല്‍ കൊറിയയയുടെ ജോ സണ്‍ ഹ്വായെ 3-2 എന്ന കനത്ത പോരാട്ടത്തിലും പരാജയപ്പെടുത്തി.
അതേസമയം, എതിരാളിക്ക് പരുക്കേറ്റതിനാല്‍ വാക്ക് ഓവറിലൂടെയാണ് ദീപക് സെമി ഉറപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."