HOME
DETAILS
MAL
ബജ്‌റങ് പൂനിയക്ക് സ്വര്‍ണം
backup
April 23 2019 | 20:04 PM
സിയാന്‍: ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം ഇന്ത്യയുടെ ബജ്‌റങ് പൂനിയ സ്വര്‍ണം നേടി.
65 കിലോ വിഭാഗത്തില്‍ കസാകിസ്താന്റെ സയത്‌ബെക്ക് ഒകസോവിനെ പരാജയപ്പെടുത്തിയാണ് ബജ്‌റങ് സ്വര്‍ണം നേടിയത്. ശക്തമായ പോരാട്ടത്തിനൊടുവില്‍ 12-7നായിരുന്നു ബജ്‌റങ് വിജയിച്ചത്. ആദ്യ ഘട്ടത്തില്‍ 2-7ന് പിറകില്‍ പോയ ശേഷമാണ് ബജ്‌റങ് ശക്തമായി തിരിച്ചടിച്ചത്. എതിരാളിയെ എഴ് പോയിന്റില്‍ നിര്‍ത്തി തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയ ബജ്‌റങ് 10-7ലെത്തിയ ശേഷം 12-7ന് മത്സരം കൈപ്പിടിയിലാക്കുകയായിരുന്നു. 79 കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പ്രവീണ്‍ റാണക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഫൈനലില്‍ ഇറാന്റെ ബഹ്മാന്‍ മുഹമ്മദ് തെയ്‌മോറിയാണ് റാണയെ പരാജയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."