പ്രതിനിധി സംഘത്തിനു നേരെയുള്ള ആക്രമണ ഭീഷണി ഫ്രാന്‍സ് തള്ളി
ബ്രസീലിയ: റിയോ ഒളിംപിക്സിനെത്തുന്ന പ്രതിനിധി സംഘത്തിനു നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഫ്രഞ്ച് സുരക്ഷാ സേനയുടെ റിപ്പോര്‍ട്ട് ഫ്രാന്‍സ് തള്ളി. കഴിഞ്ഞ ദിവസം ആക്രമണ ഭീഷണി ചൂണ്ടിക്കാട്ടി ഫ്രാന്‍സ് സുരക്ഷാ സേന ബ്രസീല്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഈ വാദം ബ്രസീല്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് ബ്രസീലിന്റെ മറുപടിയോട് യോജിച്ച് ഫ്രഞ്ച് സര്‍ക്കാര്‍ രംഗത്തെത്തിയത്. തങ്ങള്‍ക്ക് കിട്ടിയ തെളിവുകള്‍ വ്യാജമാണ്. സുരക്ഷയെ വഴി തെറ്റിക്കാന്‍ ഏജന്‍സികള്‍ നല്‍കിയതാണിത്. ഇനി അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ഫ്രഞ്ച് സുരക്ഷാ സേന വ്യക്തമാക്കി.
നേരത്തെ ഒളിംപിക്സിനിടെ ഫ്രഞ്ച് പ്രതിനിധി സംഘത്തെ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ബ്രസീലിയന്‍ ഭീകരന് ആക്രമിക്കുമെന്നായിരുന്നു ഫ്രഞ്ച് സുരക്ഷാ സേനയുടെ വെളിപ്പെടുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."