HOME
DETAILS

പ്രളയം: ഡോക്ടര്‍മാരിലധികവും ക്യാംപുകളില്‍, ആശുപത്രികളിലെത്തുന്നവര്‍ക്ക് ചികിത്സ കിട്ടുന്നില്ല

  
backup
August 24 2018 | 19:08 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b4%a7%e0%b4%bf%e0%b4%95



കൊച്ചി: ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാംപിലായതിനാല്‍ ആശുപത്രികളിലെത്തുന്ന രോഗികള്‍ വലയുന്നു. പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരില്‍ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ ക്യാംപുകളില്‍ ഡോക്ടര്‍മാര്‍ക്ക് തിരക്കേറുകയാണ്. ഇതിനിടെ സംസ്ഥാനത്തെ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ചികിത്സതേടി എത്തുന്നവര്‍ നിരാശരായി മടങ്ങേണ്ടിവരികയാണ്. ഏറ്റവും കൂടുതല്‍ പേര്‍ പാര്‍ക്കുന്ന ക്യാംപുകളില്‍ പത്തോളം ഡോക്ടര്‍മാര്‍ എത്തിയിട്ടും രോഗികളെ പരിശോധിച്ച് തീരാത്ത അവസ്ഥയാണ്. മിക്ക ക്യാംപുകളിലും ആംബുലന്‍സുകള്‍ ചീറിപാഞ്ഞെത്തുന്നതും പതിവായിരിക്കുകയാണ്. ക്യാംപുകളിലെ ചികിത്സാസൗകര്യങ്ങള്‍ പലര്‍ക്കും പോരാതെ വരികയാണ്.ഓക്‌സിജന്‍ സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെയാണ് രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കുന്നത്.പ്രളയത്തില്‍ അകപ്പെട്ട വീട് കാണാന്‍പോയി തിരിച്ചെത്തി കടുത്ത മാനസികാഘാതത്തിലാണ് ചിലര്‍. ഇവരില്‍ പലരും കുഴഞ്ഞുവീഴുകയാണ് ചെയ്യുന്നത്.ഇത്തരക്കാരെ ചികിത്സിക്കുമ്പോള്‍ കൂടുതല്‍ സമയം അനിവാര്യമായി വരുകയും ചെയ്യുന്നു. സാധാരണപോലെ പരിശോധിച്ച് മരുന്നു നല്‍കുകയല്ല ഡോക്ടര്‍മാര്‍ ചെയ്യുന്നത്. ഓരോരുത്തരോടും വിശദമായി സംസാരിച്ചാണ് ചികിത്സ നടത്തുന്നത്. സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് മരുന്ന് നല്‍കുന്നതിലുപരി കൗണ്‍സലിങ്ങ് നടത്തുകയാണ് ചെയ്യുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ അതിരാവിലെ തന്നെ പലരും ചികിത്സ തേടി എത്തുന്നുണ്ടെങ്കിലും തിരികെ പോകുന്നത് ഏറെ വൈകിയാണ്. പതിവായി മരുന്ന് കഴിക്കുന്ന രോഗികളും ദുരിതത്തിലാണ്. മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നും ക്യാംപുകളിലേക്ക് ഇത്തരത്തിലുള്ള മരുന്നുകള്‍ സന്നദ്ധസേവകരും മറ്റും വന്‍തോതില്‍ വാങ്ങിക്കൊണ്ടുപോകുന്നത് ക്ഷാമത്തിന് ഇടയാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് പനിക്ക് നല്‍കുന്ന ഫെപ്പാനില്‍ പോലുള്ള മരുന്നിന് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. അതേസമയം ക്യാംപുകളില്‍ നിന്ന് ആശുപത്രികളിലേക്കും തിരിച്ചും ഓടി തളര്‍ന്നിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഭക്ഷണവും വിശ്രമവും ഇല്ലാതെയാണ് ഡോക്ടര്‍മാരിലധികവും രംഗത്തുള്ളത്.ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കൈകോര്‍ത്തതോടെ ദുരിതബാധിത മേഖലകളില്‍ നടക്കുന്നത് സമാനതകളില്ലാത്ത വൈദ്യസഹായ പ്രവര്‍ത്തനങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago
No Image

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് തമിഴ്‌നാട് സ്വദേശി മരിച്ചു

Kerala
  •  2 months ago