HOME
DETAILS

'കൊച്ചിയിലും കണ്ണൂരും പിപിപി മോഡല്‍,തിരുവനന്തപുരത്ത് മാത്രം എതിര്‍ക്കുന്നതെന്തിന് ?': മലയാളത്തില്‍ മറുപടി നല്‍കി കേന്ദ്രമന്ത്രി

  
backup
August 22 2020 | 09:08 AM

hardeepsingh-puri-statement-latest-trivandrum-issue-2020

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചതില്‍ വിശദീകരണം നല്‍കി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. ഫേസ്ബുക്ക് കുറിപ്പിലൂടെ മലയാളത്തിലാണ് അദ്ദേഹം കേരളത്തിന് മറുപടി നല്‍കിയത്. പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള പങ്കാളിത്തത്തില്‍ ഉള്ള വിമാനത്താവള വികസന സംരംഭങ്ങളുടെ കാര്യത്തില്‍ കേരളം വളരെ മുന്നിലാണ്. ഇന്ത്യയില്‍ ആദ്യത്ത പിപിപി അടിസ്ഥാനത്തിലുള്ള എയര്‍ പോര്‍ട്ട് സിയാല്‍ കൊച്ചിയിലാണ് ഉയര്‍ന്നു വന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള പങ്കാളിത്തത്തിൽ (Public Private Partnership) ഉള്ള വിമാനത്താവള വികസന സംരംഭങ്ങളുടെ കാര്യത്തിൽ കേരളം വളരെ മുന്നിലാണ്. ഇന്ത്യയിൽ ആദ്യത്ത PPP അടിസ്ഥാനത്തിലുള്ള എയർ പോർട്ട് CIAL കൊച്ചിയിലാണ് ഉയർന്നു വന്നത്.

വർഷം1.3 കോടി passenger capacity ഉള്ള CIAL, 2019- 20 വർഷം COVID-19 നു മുമ്പുള്ള കാലയളവു കണക്കിൽ എടുത്താൽ 96.2 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത് വളരെ വിജയകരമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.

അതു പോലെ കേരളത്തിൽ ഉള്ള ഒരു വിജയകരമായ PPP സംരംഭത്തിൻ്റെ ഉദാഹരണമാണ് കണ്ണൂർ വിമാനത്താവളം. യഥാർത്ഥത്തിൽ കൊച്ചി എയർപോർട്ടിൻ്റെ ശിലാസ്ഥാപനം 1994 ലെ UDF ഭരണകാലത്തും ഉദ്ഘാടനം 1999ൽ LDF ഭരണകാലത്തും ആയിരുന്നു.

ഇങ്ങനെ വളരെ വിജയകരമായ രണ്ട് എയർപോർട്ടുകൾ നടത്തുന്ന കേരള സർക്കാർ തന്നെ തിരുവനന്തപുരം എയർപോർട്ട് PPP മോഡലിൽ കൈമാറ്റം ചെയ്യുന്നതിനെ എതിർക്കുകയാണ്. കേരളത്തിലെ സംയുക്ത രാഷ്ട്രീയ പാർട്ടികളുടെ മീറ്റിങ്ങ് തിരുവനന്തപുരം എയർപോർട്ടിൻ്റെ PPP മോഡലിനെ എതിർക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ ഏകദേശം 33% വ്യോമയാത്രികരെ കൈകാര്യം ചെയ്യുന്ന ഡൽഹിയിലെയും മുംബൈയിലേയും എയർപോർട്ടുകൾ 2006-07 ൽ PPP മോഡൽ ആക്കിയത് കോൺഗ്രസ്സിന്റെ UPA സർക്കാരാണ്. അതുമായി തുലനം ചെയ്താൽ ഇപ്പോൾ കൈമാറ്റപ്പെടുന്ന ആറ് എയർപോർട്ടുകൾ കൈകാര്യം ചെയ്യുന്നത് വെറും 10% ത്തിൽതാഴെ യാത്രക്കാരെ മാത്രമാണ്.

കേരള സർക്കാർ സ്വകാര്യവൽക്കരണത്തിന് എതിരാണെങ്കിൽ പിന്നെ എന്തിനാണ് ലേലത്തിൽ പങ്കെടുത്തത്? ന്യായമായ അവസരവും Right of First Refusal (സർക്കാരിൻ്റെ Bid ഏറ്റവും കൂടിയ Bid ൻ്റെ 10% ന് ഉള്ളിലാണെങ്കിൽ) ഉം സംസ്ഥാന സർക്കാരിനു നൽകിയിരുന്നു. പക്ഷെ കേരള സർക്കാരിൻ്റെ Bid 19.64% കുറവായിരുന്നു.

അതിനു ശേഷം അവർ ബഹു. കേരള ഹൈക്കോടതിയെ സമീപിക്കുകയും ഹർജി 2019 ഡിസംബറിൽ നിരസിക്കപ്പെടുകയും ചെയതു. ഹർജിക്കാർ പിന്നീട് ബഹു. സുപ്രീം കോടതിയിൽ SLP ഫയൽ ചെയ്തു. സുപ്രീം കോടതി തിരിച്ച് കേരള ഹൈക്കോടതിയിലേക്ക് റെമിറ്റ് ചെയ്തു. ഇപ്പോൾ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ Stay നിലവിലില്ല.

കേന്ദ്ര മന്ത്രിസഭ writ petition ൻ്റെ ഫലത്തിൻ്റെയും Concessionaire കരാർ നിബന്ധനകളുടെയും അടിസ്ഥാനത്തിൽ എയർപോർട്ട് സ്വകാര്യവത്ക്കരണം നടത്താൻ അനുവാദം നൽകിയിരിക്കുകയാണ്.

നിയമ നടപടിയിൽ ഹർജിക്കാർ വിജയിച്ച് Bidding process Annulment/ Cancellation ആവുകയാണെങ്കിൽ Concessionaire എയർപോർട്ട് കൈവശാവകാശം AAIക്കു തന്നെ കൈ മാറുന്നതായിരിക്കും. AAI ക്കു നൽകിയ തുകയും കൂടുതലായി മുതൽ മുടക്കിയിട്ടുണ്ടെങ്കിൽ അതും അവർക്ക് തിരിച്ചു നൽകേണ്ടതായിരിക്കും.

AAI ൽ നിന്നും നഷ്ടപരിഹാരം ഒന്നും concessionaire ആവശ്യപെടാവുന്നതല്ല. അല്ലെങ്കിലും ഈ എയർപോർട്ടുകൾ 50 വർഷത്തെ പാട്ട കാലാവധിക്കു ശേഷം AAI ക്കു തന്നെ തിരിച്ചു ലഭിക്കുന്നതാണ്.

ഇതിനും പുറമേ Customs, Security, Immigration, Plant & Animal Quarantine, Health Services, Communication & Navigation Surveillance/Air Traffic Management Services മുതലായ പരമാധികാരങ്ങൾ തുടർന്നും സർക്കാർ ഏജൻസികൾക്ക് തന്നെ നൽകുന്നതായിരിക്കും.

https://www.facebook.com/HardeepSPuri/posts/1674732519341219?__xts__[0]=68.ARBlbw3i0ojoPMrYfOD0qkBU-t3Pntd82cZrGr7gQikEpteGa68osEbeCplXkO7ua56rsrhRLSXiuFemX5jwHPelViL9HIUI2R7xrfPwiH9sliYAR-xVXi-oMpSOk0q6TKUceJdBdGNrpBFk67Qf1pZlI7_TzZqpPQMDTWi_EVkyOlGONxsD93Le4Ae-hi7KyiiPbHCKpa8fmrRYThebts1vVmrf12jt_JtGVz-ZK771fJMJjgMJ0GK7kPKBIKr1wnta9L6Yujvkr0f8tt0hDr1KxBIPKwOIdxaeW62bVSP56bfzcZUIuk5uI0-Tp0_tWFfRs0fI7z4zBQomFbUwlw&__tn__=-R

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago