മുഖ്യമന്ത്രിമാരുടെ ആഘോഷക്കാലം
വ്യത്യസ്തമായൊരു ഓണം-പെരുന്നാള്‍ ആഘോഷ വായനയാണ് 205-ാം ലക്കത്തില്‍ വായിച്ചത്. കേരളത്തിന്റെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരുടെ ആഘോഷക്കാലങ്ങളിലേക്കു വെളിച്ചം വീശുന്നതായി അശ്‌റഫ് കൊണ്ടോട്ടിയുടെ കുറിപ്പ്. സി.എച്ച് മുഹമ്മദ് കോയയുമൊത്തുള്ള പെരുന്നാള്‍ ഓര്‍മകള്‍ മകന്‍ ഡോ. എം.കെ മുനീറും കെ. കരുണാകരനുമൊത്തുള്ള ഓണം സ്മൃതികള്‍ മകള്‍ പത്മജ വേണുഗോപാലും ഇ.കെ നായനാര്‍ക്കൊപ്പമുണ്ടായിരുന്ന ഓണത്തിന്റെ ഓര്‍മകള്‍ പത്‌നി ശാരദ ടീച്ചറും പങ്കുവച്ചത് ഹൃദ്യമായി. ഇതില്‍ ഏറ്റവും കൗതുകമായി തോന്നിയത് മൂന്നു നേതാക്കളും അവരുടെ കുടുംബങ്ങളും മികച്ച സൗഹൃദം വച്ചുപുലര്‍ത്തിയിരുന്നവരായിരുന്നെന്നും ആഘോഷക്കാലങ്ങളില്‍ പരസ്പരം നിത്യസന്ദര്‍ശകരായിരുന്നുവെന്ന സത്യമാണ്. പുതിയ കാലത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമിടയില്‍ അത്തരത്തിലുള്ള ഒരു ഊഷ്മളമായ സൗഹൃദാന്തരീക്ഷം നിലനില്‍ക്കുന്നുണ്ടാകുമോ എന്ന കാര്യം സംശയമാണ്. വേറിട്ട വായനക്കു നന്ദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."