പുതിയ റേഷന്‍കാര്‍ഡുകള്‍ കിട്ടാനിച്ചിരികൂടി പുളിക്കും!
കൊച്ചി: സര്‍ക്കാര്‍ മാറിയെങ്കിലും ഔദ്യോഗിക തിരിച്ചറിയല്‍ രേഖ കൂടിയായ റേഷന്‍കാര്‍ഡിന് വേണ്ടിയുള്ള കാത്തിരിപ്പിനു വിരമാമാകുന്നില്ല. കാലവധി കഴിഞ്ഞ റേഷന്‍കാര്‍ഡില്‍ തിരുകി കയറ്റിയ പേപ്പറുകളില്‍ പതിച്ചുകൊണ്ട് റേഷന്‍ കടകളില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നത് തുടരുകയാണ്.
പലരുടെയും റേഷന്‍കാര്‍ഡില്‍ പതിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. റേഷന്‍കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പാകുന്നത് വരെ പുതിയ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ രണ്ടു ലക്ഷത്തിലധികം അപേക്ഷകര്‍ പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. നിലവിലെ റേഷന്‍കാര്‍ഡുകളുടെ കാലവധി 2012 ല്‍ അവസാനിച്ചതായിരുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ റേഷന്‍കാര്‍ഡ് വിതരണത്തിനുള്ള ഫോട്ടോ എടുക്കല്‍ നടപടി 2014 ല്‍ ആരംഭിച്ചുവെങ്കിലും പുതിയ ഭക്ഷ്യസുരക്ഷാനിയമപ്രകാരമുള്ള കാര്‍ഡ് വിതരണം പലവിധ കാരണങ്ങളാല്‍ തടസ്സപ്പെട്ടത് ഇതുവരെ പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലവധിക്കുള്ളില്‍ തന്നെ പുതിയ കാര്‍ഡുകള്‍ പൂര്‍ണമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ലെന്ന് മാത്രമല്ല ഇപ്പോഴത്തെ അവസ്ഥയില്‍ ഈ സര്‍ക്കാരിനും എപ്പോള്‍ റേഷന്‍കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാന്‍ കഴിയുന്നില്ല.
സ്ഥിരംമേല്‍വിലാസം തെളിയിക്കുന്നതിനുള്‍പ്പടെയുള്ള ഔദ്യോഗികരേഖയായ റേഷന്‍കാര്‍ഡ് സമയബന്ധിതമായി പുതുക്കി നല്‍കാന്‍ കഴിയാത്തത് ഭക്ഷ്യവകുപ്പിന് തന്നെ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. റേഷന്‍കാര്‍ഡ് കാലഹരണപ്പെട്ടതായതിനാല്‍ പല സ്ഥലത്തും ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായി റേഷന്‍കാര്‍ഡ് സ്വീകരിക്കാത്ത അവസ്ഥയുണ്ട്.
കൂടാതെ റേഷന്‍കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കത്തതിനാല്‍ നിലവില്‍ സൗജന്യറേഷന് അര്‍ഹരായവര്‍ പുറത്തുനില്‍ക്കുകയും അനര്‍ഹര്‍ ആനുകൂല്യം കൈപ്പറ്റുകയും ചെയ്യുന്ന അവസ്ഥ തുടരുകയാണ്.
സംസ്ഥാനത്ത് ആകെ 82,60,619 റേഷന്‍കാര്‍ഡ് ഉടമകളാണ് ഉള്ളത്. ഇതില്‍ സൗജന്യ റേഷന്‍ ആനുകൂല്യത്തിന് അര്‍ഹരായവര്‍ 20 ലക്ഷത്തോളമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."