മാര്‍ഗനിര്‍ദേശവുമായി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ബലാത്സംഗം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ അതീവപ്രാധാന്യമര്‍ഹിക്കുന്ന കേസുകള്‍ കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇതുസംബന്ധിച്ച് ഇന്നലെ ഹൈക്കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
കേസ് കോടതിയില്‍ നിലനില്ക്കുമ്പോള്തന്നെ ആരോപണവിധേയരും പരാതിക്കാരും ചര്‍ച്ചനടത്തി കേസ് ഒത്തുതീര്പ്പിലെത്തിക്കുന്നതിനെതിരേയാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം. ക്രിമിനല്‍ കേസുകളില്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് കോടതികളും മധ്യസ്ഥത വഹിക്കുന്ന കേന്ദ്രങ്ങളും സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കേസില്‍ ഉള്‍പ്പെടുന്ന ഘടകങ്ങള്‍, പ്രത്യേകിച്ചും അത് പുറത്ത് പരിഹരിക്കാന്‍ കഴിയുന്നതാണോ അല്ലെങ്കില്‍ സങ്കീര്‍ണമാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കണം. ക്രിമനല്‍ കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക ഹരജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളും നിരീക്ഷണങ്ങളും പ്രത്യേകമായി പരിഗണിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."