അടുക്കളത്തോട്ടമൊരുക്കി കൃഷിമന്ത്രി; എല്ലാ മന്ത്രിമാരുടെ വീടുകളിലും മാതൃകാ കൃഷിത്തോട്ടം ഉണ്ടാക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയില്‍ പച്ചക്കറികൃഷിയ്ക്ക് തുടക്കമിട്ടതിനു പിന്നാലെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും തന്റെ ഔദ്യോഗികവസതിയായ ഗ്രേസില്‍ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
ഇന്നലെ രാവിലെ പച്ചക്കറിതൈ നട്ടുകൊണ്ടാണ് അദ്ദേഹം ചടങ്ങ് നിര്‍വഹിച്ചത്. കുടപ്പനക്കുന്ന് കൃഷിഓഫിസര്‍ സി.എല്‍ മിനിയുടെ നേതൃത്വത്തില്‍ കുടപ്പനക്കുന്ന് കാര്‍ഷിക കര്‍മസേനയാണ് കൃഷിമന്ത്രിയുടെ അടുക്കളത്തോട്ടവും ഓട്ടോമേറ്റഡ് ഡ്രിപ്പ് സംവിധാനം ഉള്ള ഗ്രോബാഗുകളും തയാറാക്കിയത്.
തക്കാളി, വഴുതന, മുളക് തുടങ്ങിയ പച്ചക്കറികളാണ് ഗ്രോബാഗിലും നിലത്തുമായി നട്ടത്.
കൂടുതല്‍ കൃഷി ഭൂമി ഇല്ലാത്തതിനാലാണ് ഗ്രോബാഗ് വയ്ക്കുവാന്‍ കാരണമെന്ന് മന്ത്രി അറിയിച്ചു. പച്ചക്കറി കൂടാതെ മറ്റു കിഴങ്ങുവര്‍ഗങ്ങളും മന്ത്രിയുടെ അടുക്കളതോട്ടത്തില്‍ ഉണ്ട്.
എല്ലാ മന്ത്രിമാരുടെയും ഭവനങ്ങളില്‍ പച്ചക്കറികൃഷി ആരംഭിക്കുകയാണ് സര്‍ക്കാരിന്റെ നടപടി എന്നും അതുവഴി പച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഭവനത്തില്‍ പദ്ധതി തുടങ്ങിക്കഴിഞ്ഞു. കാര്‍ഷികവികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സുരേഷ് എസ്.കെ, പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സുരേഷ് മുതുകുളം തുടങ്ങിയ ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."