HOME
DETAILS
MAL
മ്യാന്മറില് ജാട് ഖനിയില്‍ മണ്ണിടിച്ചില്‍; 50 മരണം
backup
April 23 2019 | 21:04 PM
റംഗൂണ്‍: ഉത്തര മ്യാന്മറിലെ ജാട് ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 50ലേറെ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. അപകടസമയത്ത് തൊഴിലാളികള്‍ ഉറങ്ങുകയായിരുന്നു.
മൗ വുന് കലായ് ഗ്രാമത്തിനടുത്തുള്ള ജാട് ശിലകള്‍ കുഴിച്ചെടുക്കുന്ന ഖനിയിലാണ് തിങ്കളാഴ്ച രാത്രി 11.30ന് അപകടമുണ്ടായത്.
രണ്ട് സ്വകാര്യ കമ്പനികളിലെ 54 തൊഴിലാളികളും 40 യന്ത്രങ്ങളും വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടു. ജാട് ഖനികളില്‍ എല്ലാവര്‍ഷവും മണ്ണിടിഞ്ഞ് നിരവധി പേര് മരിക്കാറുണ്ട്. രക്ഷാസംവിധാനങ്ങള്‍ താരതമ്യേന കുറവായതാണ് കാരണം.
ഈവര്‍ഷം മണ്ണിടിഞ്ഞും മറ്റും 20പേരാണ് മ്യാന്മറിലെ ജാട് ഖനികളില്‍ കൊല്ലപ്പെട്ടത്. സ്ഥാനമൊഴിഞ്ഞ പട്ടാള ഭരണകൂടവുമായി ബന്ധപ്പെട്ടവരാണ് ഖനിയുടമകളില് ഭൂരിപക്ഷവും.
അതിനാല്‍ തന്നെ അന്വേഷണമോ നടപടിയോ ഇവിടെ ഉണ്ടാവാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."