സംസ്ഥാനത്ത് എട്ട് കൊവിഡ് മരണം കൂടി
സ്വന്തം ലേഖകന്‍
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് എട്ടുപേര്‍ കൂടി മരിച്ചു. പത്തനംതിട്ട-2, കാസര്‍കോട്-2, കോഴിക്കോട്-1, കണ്ണൂര്‍-1, മലപ്പുറം-1, എറണാകുളം-1 എന്നിങ്ങനെയാണ് മരണം.
നെല്ലിക്കാല സ്വദേശി വി.എ അലക്‌സാണ്ടര്‍ (76), കുളത്തൂര്‍ സ്വദേശി ദേവസ്യ ഫിലിപ്പോസ് (54) എന്നിവരാണ് പത്തനംതിട്ടയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. അലക്‌സാണ്ടര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ദേവസ്യ കോട്ടയം മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. അലക്‌സാണ്ടര്‍ ഇന്നലെ പുലര്‍ച്ചെ 1.30ഓടെയും ദേവസ്യ ഓഗസ്റ്റ് 21നുമാണ് മരിച്ചത്. ദേവസ്യ വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മീപ്പുഗിരി ജുമാ മസ്ജിദ് ഖത്തീബും കര്‍ണാടക മടിക്കേരി സ്വദേശിയുമായ അഷ്‌റഫ് ഫൈസി (45), കോട്ടിക്കുളം പി.എം മന്‍സിലിലെ ബീഫാത്തിമ (85) എന്നിവരാണ് കാസര്‍കോട്ട് കൊവിഡ് ബാധിച്ച് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അഷ്‌റഫ് ഫൈസി കാസര്‍ക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. തുടര്‍ന്ന് ഇന്നലെ രാവിലെ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പരേതനായ സെയ്താലി, ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: മുംതാസ്. മക്കള്‍: നുസൈബ, മുഹമ്മദ് ഇയാസ്, മുഹമ്മദ് സാലിഹ്. സഹോദരങ്ങള്‍: യൂസുഫ് മൗലവി, ലത്തീഫ്.
ബീഫാത്തിമക്ക് രണ്ടാഴ്ച മുന്‍പാണ് രോഗം ബാധിച്ചത്. ഭര്‍ത്താവ്: പരേതനായ പാക്യാര മുഹമ്മദ് കുഞ്ഞി. മക്കള്‍: മൂസ, അബ്ദുല്‍ സലാം, ഖദീജ, ആമിന, സുഹറ. മരുമക്കള്‍: ഷരീഫ്, അബ്ദുല്ല, ഉബൈദ്.
താഴേ പരപ്പന്‍പൊയില്‍ കുണ്ടച്ചാലില്‍ അഹമ്മദ് കോയ എന്ന ബാവ (63)യാണ് കോഴിക്കോട്ട് കൊവിഡ് ബാധിച്ച് മരിച്ചത്. ഹൃദയസംബന്ധമായ അസുഖമുള്ള അഹമ്മദ് കോയയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് മരണം. താഴെ പരപ്പന്‍പൊയില്‍ പള്ളി പ്രസിഡന്റ്, വട്ടക്കുണ്ട് ജുമാ മസ്ജിദ് മുന്‍ വൈസ് പ്രസിഡന്റ്, പരപ്പന്‍പൊയില്‍ റിയാളുല്‍ ഉലൂം ഹയര്‍സെക്കന്‍ഡറി മദ്‌റസ മുന്‍ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: സാറ ഹജ്ജുമ്മ. മക്കള്‍: ജംഷീര്‍, ആസര്‍, ശംന. മരുമക്കള്‍: റുബീന, സമീറ.
ഏച്ചൂര്‍ മാച്ചേരി അല്‍അമീനില്‍ പി.പി ഇബ്രാഹിം ഹാജി (64) യാണ് കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: നാദിറ. മക്കള്‍: നദീര്‍, നിഹാല്‍, ഹിബാ ഫാത്തിമ. മരുമകള്‍: ഷബാന. സഹോദരങ്ങള്‍: മൂസ ഹാജി, ഈസ ഹാജി.
കാരക്കാപ്പറമ്പ് പാറാഞ്ചീരി മുഹമ്മദ് കുട്ടിയുടെ ഭാര്യ ചെറുപൊയില്‍ ഫാത്തിമക്കുട്ടി (67) യാണ് മലപ്പുറത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ഫാത്തിമക്കുട്ടി ഇന്നലെയാണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച അടുത്ത ബന്ധുവുമായി ഫാത്തിമക്കുട്ടിക്കും സമ്പര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് മൃതദേഹം കൊവിഡ് പരിശോധനയ്ക്ക് അയക്കുകയും ഫലം പോസിറ്റീവ് ആവുകയുമായിരുന്നു. മക്കള്‍: ഖദീജ, ശരീക്ക, അശ്‌റഫലി, റഫീഖലി, നൂര്‍ജഹാന്‍. മരുമക്കള്‍: ഉമ്മര്‍, യൂസുഫ്, ഗഫൂര്‍, സാബിറ, മുഹസിന.പള്ളുരുത്തി കോണം കൊല്ലശ്ശേരി റോഡ് ചമ്മണി കോടത്ത് വീട്ടില്‍ സി.എസ് ജോസഫ് (68) ആണ് എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മക്കള്‍: സാന്ദ്ര ജെനിഫര്‍, ആഷ്‌ലി ജോസഫ്. മരുമകന്‍: ആന്റണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."