HOME
DETAILS
MAL
ഫേസ്ബുക്ക് ഹണിട്രാപ്: മുന്നറിയിപ്പുമായി ഹൈടെക് സെല്‍
backup
August 23 2020 | 01:08 AM
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ച് ഹണിട്രാപ്പില്പ്പെടുത്തുന്ന സംഘങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് കേരള പൊലിസിന്റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന്റെ മുന്നറിയിപ്പ്. ഫേസ്ബുക്കില്‍ ആകര്‍ഷണീയമായ ചിത്രങ്ങളുള്ള പ്രൊഫൈലുകളില്‍ നിന്ന് ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പിന്റെ തുടക്കം.
റിക്വസ്റ്റ് സ്വീകരിക്കുന്നതോടെ ചാറ്റ് ചെയ്ത് കൂടുതല്‍ വിശ്വാസ്യത നേടിയ ശേഷംവീഡിയോ കോള്‍ ഉള്‍പ്പടെ നടത്തുകയും, അശ്ലീല മെസേജുകള്‍ അയക്കുകയും ചെയ്യും. നഗ്നത പ്രദര്‍ശിപ്പിക്കാന്‍ പ്രേരിപ്പിക്കും. ഇതിനു വഴങ്ങിയാല്‍ അത് റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് രീതി. പണം നല്‍കിയില്ലെങ്കില്‍ വിഡിയോകള്‍ യൂടൂബില്‍ അപ്ലോഡ് ചെയ്യുന്നതും പതിവാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."