HOME
DETAILS

ജില്ലാതല കമ്മിറ്റികള്‍ നിലവില്‍ വന്നു

  
backup
July 20 2016 | 20:07 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b4%b2-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

കോഴിക്കോട്: ജില്ലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട ജില്ലാതല കമ്മിറ്റികള്‍ നിലവില്‍ വന്നു. അഞ്ചു ഹെക്ടറോ അതില്‍ താഴെയോ ഉള്ള പ്രദേശങ്ങളിലെ ഖനന പ്രവര്‍ത്തനങ്ങളുടെ പരിസ്ഥിതി ആഘാതം വിലയിരുത്തുന്നതിനും ഖനന അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതിനുമുള്ള ഡിസ്ട്രിക്ട് എന്‍വിയോണ്‍മെന്റ് ഇംപാക്ട് അസെസ്‌മെന്റ് അതോറിറ്റി (ഡി.ഇ.ഐ.എ.എ), ഡിസ്ട്രിക്ട് എക്‌സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി (ഡി.ഇ.എ.സി) എന്നിവയാണ് നിലവില്‍ വന്നത്.
കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിത്. ജില്ലാ കലക്ടര്‍ ഡി.ഇ.ഐ.എ.എയുടെ ചെയര്‍മാനും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് മെമ്പര്‍ സെക്രട്ടറിയുമാണ്. ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍, റിട്ട. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എ. സത്യനാഥന്‍ എന്നിവരാണ് അംഗങ്ങള്‍. ഇറിഗേഷന്‍ വിഭാഗം സീനിയര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ചെയര്‍പേഴ്‌സനും ജില്ലാ ജിയോളജിസ്റ്റ് അംഗം സെക്രട്ടറിയുമായാണ് ഡി.ഇ.എ.സി രൂപീകരിച്ചിരിക്കുന്നത്. കമ്മിറ്റികളുടെ പ്രഥമ യോഗം ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  2 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  2 months ago
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  2 months ago
No Image

ലബനാനില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഇന്നലെ മാത്രം കൊന്നൊടുക്കിയത് 88 പേരെ, മരണം 700 കടന്നു

International
  •  2 months ago
No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  2 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  2 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  2 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  2 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  2 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 months ago