'ഹരിത പുരസ്‌കാരം 2016-17' നറുക്കെടുപ്പ് നാളെ
കോഴിക്കോട്: ജി.സി.ഇ.എം ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 'ഹരിത പുരസ്‌കാരം 2016-17' പദ്ധതിയുടെ നറുക്കെടുപ്പ് നാളെ ആറിനു നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് എമറാള്‍ഡ് ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, പി.ടി.എ റഹീം എം.എല്‍.എ, കാരാട്ട് റസാഖ് എം.എല്‍.എ, വി.ഡി ജോസഫ്, എം.എ ഗഫൂര്‍, പ്രൊഫ. ശോഭീന്ദ്രന്‍, പി.കെ ഗോപി, കമാല്‍ വരദൂര്‍, പി. പ്രമോദ്കുമാര്‍ പങ്കെടുക്കും. മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ അതിന്റ ഫോട്ടോ ഓരോ മാസവും ംംം.മ2്വ4വീാല.രീാ എന്ന വെബ്‌സൈറ്റില്‍ അപോലോഡ് ചെയ്ചവര്‍ക്ക് നറക്കെടുപ്പിലൂടെ സമ്മാനം നല്‍കും.
മടവൂര്‍ വില്ലേജിലെ ആരാമ്പ്രം പ്രദേശത്ത് സ്വന്തമായി ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ നട്ടുവളര്‍ത്തിയ വി. മുഹമ്മദ് കോയ, കട്ടാങ്ങാല്‍ എന്‍.ഐ.ടി പരിസരത്ത് നൂറുകണക്കിന് വൃക്ഷത്തെകള്‍ നട്ടു പരിപാലിക്കുകയും സ്വന്തം പുരയിടത്തില്‍ ചെറിയ കാട് സംരക്ഷിക്കുകയും ചെയ്യുന്ന ജെ. കുര്യന്‍ എന്നിവരെ ഹരിത പുരസ്‌കാരം നല്‍കി ആദരിക്കും. കലാ-സാംസ്‌കാരിക രംഗത്തെ സാധ്യതകള്‍ പിരിസ്ഥിതിയുമായി ബന്ധപ്പെടുത്തുന്നതിന് വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. പ്രൊഫ. ശോഭീന്ദ്രന്‍, ഇഖ്ബാല്‍, സതീശന്‍ കോറോത്ത് പ്രശോഭ് ഒതയോത്ത് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."