HOME
DETAILS

പോളിങ് 78.5

  
backup
April 23 2019 | 22:04 PM

%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%99%e0%b5%8d-785

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഴയും വെയിലും വോട്ടിങ് മെഷിനെക്കുറിച്ചുണ്ടായ പരാതികളും വോട്ടിങ് മെഷിന്റെ തകരാറുമൊന്നും കേരളത്തിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് പ്രശ്‌നമായില്ല. ഒന്നരമാസം നീണ്ടുനിന്ന വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവില്‍ കേരളത്തിന്റേത് ശക്തമായ വിധിയെഴുത്ത്. മുതിര്‍ന്നവര്‍ പോലും മണിക്കൂറുകള്‍ കാത്തുനിന്നാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടിങിന്റെ അവസാന മണിക്കൂറുകളിലും മിക്ക ജില്ലകളിലും നൂറുകണക്കിന് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. രാത്രി വൈകിയും പല ബൂത്തുകളിലും പോളിങ് തുടര്‍ന്നു.
കനത്ത പോളിങിനാണ് കേരളം സാക്ഷ്യം വഹിച്ചത്. 77 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതാണ് പ്രാരംഭ കണക്കുകള്‍. അന്തിമ കണക്ക് വരുമ്പോള്‍ പോളിങ് ശതമാനം ഇനിയും കൂടും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 74.02 ശതമാനമായിരുന്നു പോളിങ്.
ഇന്നലെ രാവിലെ ഏഴുമണി മുതല്‍ തന്നെ എല്ലാ ബൂത്തുകളിലും സ്ത്രീകളുള്‍പ്പെടെയുള്ളവരുടെ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. പതിവില്‍ നിന്നുവ്യത്യസ്തമായി ജനം പോളിങ് ബൂത്തുകളിലേക്ക് അക്ഷരാര്‍ഥത്തില്‍ ഒഴുകിയെത്തുകയായിരുന്നു. ഓരോ മണിക്കൂറിലും പോളിങ് ശതമാനം കുതിച്ചുയര്‍ന്നു. ഉച്ചയ്ക്ക് മുന്‍പുതന്നെ 40 ശതമാനത്തിലധികം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.


വിവിപാറ്റ് ഏര്‍പ്പെടുത്തിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ചെയ്ത വോട്ട് ആര്‍ക്കെന്ന് ഉറപ്പിക്കാന്‍ വോട്ടര്‍ക്ക് സാധിച്ചു. വിവിധയിടങ്ങളില്‍ വോട്ടിങ് മെഷിനിലെ തകരാര്‍ അലോസരമുണ്ടാക്കി. തിരുവനന്തപുരം കോവളത്ത് 151ാം ബൂത്തില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ ചെയ്ത വോട്ടുകള്‍ ബി.ജെ.പിക്ക് പോകുന്നതായി കണ്ടെത്തി. 76 പേര്‍ വോട്ട് ചെയ്ത ശേഷമാണ് പിഴവ് കണ്ടെത്തിയത്. പിന്നീട് മെഷിന്‍ മാറ്റി. കാസര്‍കോട് ബിരിക്കുളത്ത് കനത്ത മഴയില്‍ പോളിങ് ബൂത്തിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു. വോട്ടിങ് മെഷിനും വിവിപാറ്റും ന നഞ്ഞു. കെട്ടിടത്തിനും നാശമുണ്ട്. ബിരിക്കുളം എ.യു.പി സ്‌കൂളില്‍ ഒരുക്കിയ 180, 181 ബൂത്തുകളിലാണ് വോട്ടിങ് യന്ത്രമുള്‍പ്പെടെ ന നഞ്ഞത്. ഇവിടെ പോളിങ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ റെക്കോര്‍ഡ് പോളിങ് രേഖപ്പെടുത്തി(79.52 ശതമാനം). വൈകിട്ട് മൂന്നരയോടെ കല്‍പ്പറ്റയിലും ബത്തേരിയിലും ശക്തമായ മഴ പെയ്‌തെങ്കിലും വോട്ടര്‍മാരുടെ ഒഴുക്കിനെ അത് ബാധിച്ചില്ല.


പത്തനംതിട്ടയില്‍ ത്രികോണ പോരാട്ടത്തിന്റെ ആവേശം വോട്ടെടുപ്പില്‍ പ്രതിഫലിച്ചു. കഴിഞ്ഞ തവണത്തെ പോളിങ് ശതമാനമായ 65.67 നാല് മണിയോടെ മറികടന്നു. പത്തുലക്ഷത്തിലധികം പേരാണ് ഇവിടെ വോട്ട് ചെയ്തത്. അതും കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍. വോട്ടിങ് ശതമാനത്തിലെ ഉയര്‍ച്ച പാര്‍ട്ടികളെല്ലാം അവരവര്‍ക്ക് അനുകൂലമാണെന്ന് കണക്കുകൂട്ടുന്നു. തിരുവനന്തപുരത്ത് നാടിളക്കിയുള്ള പ്രചാരണം റെക്കോര്‍ഡ് പോളിങ്ങിലെത്തി. നാല് മണിയോടെ കഴിഞ്ഞ തവണത്തെ 68 ശതമാനം മറികടന്നു. തീരദേശത്തും കനത്ത പോളിങ്ങായിരുന്നു. തീരദേശം ആരെ തുണച്ചുവെന്നത് വിധിയെഴുത്തില്‍ നിര്‍ണായകമാകും. മൂന്ന് മുന്നണികളുടേയും പ്രചാരണം തീ പാറിയ പാലക്കാട്ടും തൃശൂരും വോട്ടിങ് ശതമാനം ഉയര്‍ന്നു. അക്രമ രാഷ്ട്രീയം ചര്‍ച്ചയായ വടകരയില്‍ മികച്ച പോളിങാണ് നടന്നത്. ആറു മണിയ്ക്ക് ശേഷം ക്യൂവിലെത്തിയ പലരും വോട്ട് ചെയ്യാനാവാതെ മടങ്ങി.


കഴിഞ്ഞ തവണ 80 ശതമാനം പിന്നിട്ട കണ്ണൂര്‍, കാസര്‍കോഡ് മണ്ഡലങ്ങളില്‍ ഇത്തവണയും പോളിങ് സമയം മുഴുവന്‍ വോട്ടര്‍മാര്‍ കൂട്ടമായി വോട്ട് ചെയ്യാനെത്തി. പൊന്നാനിയിലും മലപ്പുറത്തും വോട്ടര്‍മാര്‍ ഒഴുകി. മധ്യകേരളത്തില്‍ ചാലക്കുടിയിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. പതിവിന് വിപരീതമായി നഗര മേഖലകളിലും വലിയ ആവേശം പ്രകടമായ എറണാകുളത്തും പോളിങ് ശതമാനം 70 കടന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലങ്ങളിലെല്ലാം കനത്ത പോളിങ് നടന്നത് പ്രവചനങ്ങള്‍ അപ്രസക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago