
500 ലോഡ് സ്‌നേഹം: തിരുവനന്തപുരം രചിച്ചത് ചരിത്രം
തിരുവനന്തപുരം: പ്രളത്തില്‍ നിന്നു കരയേറുന്ന കേരളത്തിന് സഹായമായി തിരുവനന്തപുരത്തു നിന്ന്
ജില്ലാ ഭരണകൂടം അയച്ചത് 500 ഓളം ലോഡ് അവശ്യവസ്തുക്കള്‍. നഗരത്തിന്റെ വിവിധ
ഭാഗങ്ങളില്‍ തുറന്ന കളക്ഷന്‍ സെന്ററുകളിലേക്ക് കഴിഞ്ഞ ഒരാഴ്ച അവശ്യസാധനങ്ങളുടെ ഒഴുക്കായിരുന്നു. ദുരിത ബാധിതര്‍ക്കായി ഇത്ര വലിയ സഹായം നല്‍കാന്‍ കഴിഞ്ഞത് ഒത്തൊരുമയുടെ വിജയമാണെന്നും ജനങ്ങള്‍ നല്‍കിയ സഹായത്തിനും സഹകരണത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി പറഞ്ഞു.
ദുരിത ബാധിത ജില്ലകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയുടെ പ്രാതിനിധ്യം ചര്‍ച്ച ചെയ്യാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചു കലക്ടര്‍ വിശദീകരിച്ചത്. കഴിഞ്ഞ 15ന് നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും വെള്ളക്കെട്ടിനെത്തുടര്‍ന്ന് നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്ന സാഹചര്യത്തില്‍ ഈ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു സാധനങ്ങളെത്തിക്കുക എന്ന ഉദ്ദേശ്യത്തിലാണ് സാധനങ്ങള്‍ ശേഖരിക്കാന്‍ ആദ്യം പദ്ധതിയിട്ടതെന്നു കലക്ടര്‍ പറഞ്ഞു.
പക്ഷെ 16നു രാവിലെയോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. മധ്യകേരളത്തിലെ സമാനതകളില്ലാത്ത പ്രളയത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍വന്നു. കെട്ടിടങ്ങളുടെ രണ്ടാം നിലയിലേക്ക് വരെ വെള്ളം കയറി. രണ്ടു മൂന്നു ദിവസമായി കുടുങ്ങിക്കിടക്കുന്ന ആളുകള്‍ക്ക് ഭക്ഷണമെത്തിക്കേണ്ട അടിയന്തര ആവശ്യം വന്നുചേര്‍ന്നു.
ഈ ജില്ലകളിലേക്ക് വ്യോമമാര്‍ഗം തിരുവനന്തപുരത്തുനിന്ന് ഭക്ഷണമെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് പ്രളയബാധിത ജില്ലകളുടെ സഹായകേന്ദ്രമായി തിരുവനന്തപുരം മാറിയതെന്നു കലക്ടര്‍ പറഞ്ഞു.
എയര്‍ക്രാഫ്റ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യം സാധനങ്ങള്‍ അയച്ചത്. 1.5 ടണ്‍ സാധനങ്ങള്‍ കൊണ്ടുപോകാവുന്ന വലുതും, 500 കിലോ സാധനങ്ങള്‍ കയറ്റാവുന്ന ചെറുതും ഇനത്തില്‍പ്പെട്ട ഹെലികോപ്റ്ററുകളില്‍ ഭക്ഷണം തിരുവനന്തപുരത്തുനിന്ന് അയച്ചു.
45 ടണ്ണോളം ഭക്ഷണ സാധനങ്ങളാണ് ഹെലികോപ്റ്റര്‍ വഴി അയച്ചത്. ഇതിനൊപ്പം തന്നെ റോഡ് മാര്‍ഗവും ഒന്നിനുപുറകേ ഒന്നായി അവശ്യസാധനങ്ങളുമായി ലോറി നീങ്ങി.
തിരുവനന്തപുരത്തെ ജനങ്ങള്‍ നല്‍കിയ അകമഴിഞ്ഞ സംഭാവനകളാണ് ഈ ലോറികളില്‍ നിറഞ്ഞു നീങ്ങിയത്. ഇതു തരംതിരിക്കുന്നതിനും കയറ്റിയയക്കുന്നതിനും രാപകലില്ലാതെ ജോലി ചെയ്ത യുവജനങ്ങളുടെ സേവനവും വാക്കുകള്‍ക്കതീതമാണെന്നു കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വീണ്ടും കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; 1000 കോടി വായ്പയെടുക്കാന്‍ തീരുമാനമായി
Kerala
• 37 minutes ago
അഡ്വ ഹാരിസ് ബീരാൻ എം പി ക്ക് കേന്ദ്ര വ്യോമയാന മന്ത്രിയുടെ മറുപടി; റിയാദ്-കാലിക്കറ്റ് റൂട്ടിൽ നിർത്തിവച്ച എയർ ഇന്ത്യ എക്‌സ്‌പ്രസിൻ്റെ സ്‌ട്രെച്ചർ സർവീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമായി തുടരുന്നതായി കേന്ദ്രമന്ത്രി റാം മോഹൻ നായിഡു
Kerala
• 44 minutes ago
സയ്യിദുൽ വിഖായ സയ്യിദ് മാനു തങ്ങൾ പ്രഥമ പുരസ്കാരം ഫരീദ് ഐകരപ്പടിക്ക്
Saudi-arabia
• an hour ago
മസ്‌കത്തിലാണോ താമസിക്കുന്നത്? എങ്കിൽ യാത്രാ ചെലവ് കുറയ്ക്കാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ
oman
• an hour ago
ആർസിബി വിജയാഘോഷ ദുരന്തത്തിൽ കോലിയും ഫ്രാഞ്ചെെസിയും ഉത്തരവാദികള്‍: കോലിയുടെ വീഡിയോ ഉൾപ്പെടെ കുറ്റപ്പെടുത്തി കർണാടക സർക്കാർ റിപ്പോർട്ട്
Cricket
• an hour ago
30 വര്‍ഷം മുമ്പ് ജോലിയില്‍ കയറിപ്പറ്റിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്ന് ആരോപണം; ഇന്ത്യന്‍ എഞ്ചിനീയര്‍ സഊദിയില്‍ അറസ്റ്റില്‍
Saudi-arabia
• an hour ago
ഗൾഫ് മോഡൽ ഇന്ത്യയിലും: ഫുഡ് ഡെലിവറി തൊഴിലാളികൾക്കായി എസി വിശ്രമ കേന്ദ്രങ്ങൾ
National
• an hour ago
'വൈദ്യുതി ലൈനുകൾ ഒഴിവാക്കണം': സർക്കുലർ പാലിക്കാത്തതിന്റെ ഫലം; കൊല്ലത്ത് ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായി
Kerala
• 2 hours ago
ഇത്തിരിക്കുഞ്ഞൻ പക്ഷികളെക്കൊണ്ട് പൊറുതിമുട്ടി ഖത്തർ; ഇതുവരെ പിടിച്ചത് 35,000 മൈനകളെ
qatar
• 2 hours ago
'നിമിഷപ്രിയയുടെ ക്രൂരത മറച്ചുപിടിച്ച് പാവമായി ചിത്രീകരിക്കുന്നു'; മലയാള മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്‍
Kerala
• 3 hours ago
പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും സ്വന്തമായി ഫോണുള്ള മൂന്ന് രാജ്യങ്ങളില്‍ യുഎഇയും, മറ്റു രണ്ട് രാജ്യങ്ങള്‍ ഇവ
uae
• 3 hours ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്യു; നാളെ സംസ്ഥാന വ്യാപക 'പഠിപ്പുമുടക്ക്'
Kerala
• 3 hours ago
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി 10 ദിവസത്തെ വിവാഹ അവധി; പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി
uae
• 3 hours ago
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു
Kerala
• 4 hours ago
ഗസ്സയിലെ ഏക കാത്തലിക് പള്ളി തകര്‍ത്ത് ഇസ്റാഈല്‍; രണ്ട് മരണം, പുരോഹിതര്‍ക്ക് പരുക്ക്
International
• 5 hours ago
കൊല്ലം തേവലക്കരയിൽ സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം: മന്ത്രി കെ കൃഷ്ണൻ കുട്ടി
Kerala
• 5 hours ago
അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് പൊലിസ്; രണ്ട് മുസ്ലിം യുവാക്കള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്
National
• 5 hours ago
യുഎഇയിൽ ജോലി ചെയ്യുകയാണോ? നിങ്ങൾക്ക് നിയമപരമായി അർഹതയുള്ള ഒമ്പത് ശമ്പളത്തോടുകൂടിയ അവധികളെക്കുറിച്ച് അറിയാം
uae
• 5 hours ago
ഇത് തകർക്കും, ആഭ്യന്തര ടിക്കറ്റ് നിരക്കുകൾ 1,299 രൂപ മുതൽ, അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകൾ 4,340 രൂപ മുതൽ: ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്
National
• 4 hours ago
വ്യാജ ഉൽപ്പന്നങ്ങൾക്ക് വിലങ്ങിട്ട് ഡൽഹി ഹൈക്കോടതി; ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ എന്നിവയ്ക്ക് തിരിച്ചടി
National
• 4 hours ago
വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ഇന്ന് യുഎഇ സമയം വൈകിട്ട് നാല് മണിക്ക്: വിപഞ്ചികയുടെ കുടുംബാംഗങ്ങൾ പങ്കെടുക്കും
Kerala
• 4 hours ago