HOME
DETAILS

ലൈഫ്: കൈക്കൂലി പണം ഡോളറാക്കി മാറ്റി കടത്തി

  
Web Desk
August 23 2020 | 02:08 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a1%e0%b5%8b%e0%b4%b3%e0%b4%b1%e0%b4%be%e0%b4%95

 


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ നിര്‍മാണത്തിനായി റെഡ് ക്രസന്റ് യൂണിടാക്കിന് നല്‍കിയ ആദ്യ ഗഡു തന്നെ കൈക്കൂലിയായി മറിച്ചു നല്‍കിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍. യൂണിടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പന്‍ കൈമാറിയ പണം ഡോളറായി സ്വപ്ന വിദേശത്തേക്ക് കടത്തിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.
വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിയുടെ നിര്‍മാണ കരാര്‍ ഉറപ്പിക്കാന്‍ സ്വപ്നയും യു.എ.ഇ കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദും യൂണിടാക്കിനോട് ആവശ്യപ്പെട്ടത് 20 ശതമാനം കമ്മീഷനാണ്. ഇതു നല്‍കാമെന്ന് യൂണിടാക് സമ്മതിച്ച ശേഷമാണ് കരാര്‍ ഉറപ്പിച്ചത്. മുന്‍കൂറായി നല്‍കാന്‍ പണമില്ലെന്ന് യൂണിടെക് പ്രതിനിധികള്‍ അറിയിച്ചപ്പോള്‍ സ്വപ്ന തന്നെയാണ് പുതിയ നിര്‍ദേശം വച്ചത്.
നിര്‍മാണത്തിനായി റെഡ് ക്രസന്റ് യൂണിടാകിന് നല്‍കുന്ന ആദ്യ ഗഡു തന്നെ കമ്മീഷനായി നല്‍കണം എന്നായിരുന്നു നിര്‍ദേശം. ഇതു പ്രകാരം കരമന ആക്‌സിസ് ബാങ്കിലെ യൂണിടാക്കിന്റെ അക്കൗണ്ടിലേക്കെത്തിയ 3.2 കോടി രൂപ പിന്‍വലിച്ച് ഖാലിദിന് നല്‍കിയെന്നാണ് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ മൊഴി. കൈക്കൂലി പണം സ്വപ്നയും സരിത്തും ചേര്‍ന്ന് വിവിധ സ്ഥാപനങ്ങള്‍ വഴി ഡോളറാക്കി മാറ്റി. ഇതിന് കരമന ആക്‌സിസ് ബാങ്ക് മാനേജര്‍ ശേഷാദ്രിയുടെ സഹായം ലഭിച്ചുവെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. പണം വിദേശ കറന്‍സികളാക്കി മാറ്റാന്‍ സഹായിച്ചില്ലെങ്കില്‍ അക്കൗണ്ട് പിന്‍വലിക്കുമെന്നും ഹൈദരാബാദില്‍ തുടങ്ങുന്ന കോണ്‍സുലേറ്റിന്റെ ഇടപാടുകള്‍ ബാങ്കിന് നല്‍കില്ലെന്നും സ്വപ്ന ഭീഷണിപ്പെടുത്തിതായി ശേഷാദ്രി അന്വേഷണ ഏജന്‍സികളോട് പറഞ്ഞു.
ആക്‌സിസ് ബാങ്കിലെ ഒരു മുന്‍ ജീവനക്കാരന്‍ മുഖേന കണ്ണൂമ്മൂലയില്‍ നടത്തിയിരുന്ന മൗറീസ് എന്ന സ്ഥാപനം മുഖേന കുറച്ചു പണം സ്വപ്ന വിദേശ കറന്‍സിയാക്കി മാറ്റിയെന്നാണ് കസ്റ്റംസിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റേയും കണ്ടെത്തല്‍. കോണ്‍സുലേറ്റിന് സമീപം മണി എക്‌സ്‌ചേഞ്ച് സ്ഥാപനം നടത്തുന്ന പ്രവീണ്‍, മറ്റൊരു ഇടനിലക്കാരന്‍ അഖില്‍ എന്നിവര്‍ വഴിയും പണം മാറി. എല്ലാവരെയും അന്വേഷണ ഏജന്‍സികള്‍ വിശദമായി ചോദ്യം ചെയ്തു.
ഡോളറാക്കി മാറ്റിയ പണം നയതന്ത്ര ഉദ്യോഗസ്ഥരുടെ ബാഗിലൂടെയും വിദേശ യാത്രാവേളയിലും സ്വപ്ന കടത്തിയെന്നാണ് മൊഴികളില്‍ നിന്നും സാഹചര്യ തെളിവുകളില്‍ നിന്നും എന്‍ഫോഴ്‌സ്‌മെന്റിന് വ്യക്തമാകുന്നത്. അതിനിടെ യു.എ.ഇ കോണ്‍സുലേറ്റിലെ നിരവധി ഉദ്യോഗസ്ഥര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടത് അതീവഗൗരവത്തോടെയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അപകടങ്ങള്‍ തുടര്‍ക്കഥ: എങ്ങുമെത്താതെ കെഎസ്ഇബിയുടെ എബിസി ലൈന്‍ പദ്ധതി

Kerala
  •  5 minutes ago
No Image

പി.എസ്.സി എഴുതണോ; കിടക്കയിൽ നിന്നെഴുന്നേറ്റ് ഓടിക്കോളൂ, ഏഴ് മണി പരീക്ഷ ദുരിതമാകുമെന്ന് ഉദ്യോഗാർഥികൾ

PSC/UPSC
  •  7 minutes ago
No Image

ഹജ്ജ് 2026: കവർ നമ്പർ അനുവദിച്ചു തുടങ്ങി; ഇതുവരെ 5164 അപേക്ഷകൾ

Kerala
  •  32 minutes ago
No Image

ചരിത്രപ്രസിദ്ധമായ വെസ്റ്റ് ബാങ്ക് ഇബ്രാഹീമി പള്ളിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതിയെ അപലപിച്ച് യുഎഇ 

International
  •  36 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറഞ്ച്, മൂന്നിടത്ത് അവധി

Weather
  •  an hour ago
No Image

സ്‌കൂൾ സമയമാറ്റം: ഇല്ലാത്ത നിർദേശത്തിന്റെ പേരിൽ വിദ്വേഷ പ്രചാരണത്തിനു ശ്രമം, സമസ്തക്കെതിരെ വ്യാജവാർത്തയുമായി ഏഷ്യാനെറ്റും ജനം ടിവിയും, ദീപികയും

Kerala
  •  an hour ago
No Image

എന്‍ഐ.എ കേസുകളിലെ വിചാരണ നീളുന്നു; ജാമ്യം നല്‍കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി

National
  •  2 hours ago
No Image

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

National
  •  10 hours ago
No Image

അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി

uae
  •  10 hours ago
No Image

ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  10 hours ago