താരത്തെ കടത്തിവിടണമെന്ന് പൊലിസ്, പറ്റില്ലെന്ന് വോട്ടര്‍മാര്‍; ഒന്നര മണിക്കൂര്‍ ക്യൂ നിന്ന് മോഹന്‍ലാല്‍
തിരുവനന്തപുരം: ഒന്നര മണിക്കൂര്‍ വരിയില്‍ കാത്തുനിന്ന് സമ്മതിദാനാവകാശം വിനിയോഗിച്ച് നടന് മോഹന്‍ലാല്‍. താരത്തെ കടത്തിവിടണമെന്ന് സ്ഥലത്തുണ്ടായിരുന്ന പൊലിസുകാര്‍ അഭ്യര്‍ഥിച്ചെങ്കിലും വരിയില്‍ മുന്നിലായി നിന്ന വോട്ടര്‍മാര്‍ നടക്കില്ലെന്ന നിലപാട് എടുത്തതോടെയാണ് മോഹന്‍ലാല്‍ ഒന്നര മണിക്കൂര്‍ ഊഴം കാത്തുനിന്നത്. ഇതിനിടയില്‍ വോട്ടിങ് യന്ത്രം തകരാറിലാവുകയും ചെയ്തു.
ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് മോഹന്‍ലാല്‍ തിരുവനന്തപുരത്തെ വീടിനു സമീപത്തെ മുടവന്മുകള് സ്കൂളിലെത്തിയത്. അപ്പോഴേക്കും വരിയില്‍ മുന്നിലായി കുറച്ചുപേര്‍ സ്ഥാനം പിടിച്ചിരുന്നു. ചാനല്‍ കാമറകളുടെയും പൊലിസിന്റെയും അകമ്പടിയോടെയെത്തിയ താരത്തെ അകത്തേക്ക് കയറ്റിവിടണമെന്ന് പൊലിസ് അഭ്യര്‍ഥിച്ചപ്പോള്‍ ഞങ്ങളും കുറച്ചുനേരമായി കാത്തുനില്‍ക്കുകയാണെന്നായിരുന്നു മുന്നിലുണ്ടായിരുന്ന ചിലരുടെ മറുപടി. അപ്പോഴേക്കും താന്‍ വരിയില്‍ നില്‍ക്കാമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. വരിയില്‍ കാത്തു നില്ക്കവേ 7.15ന് വോട്ടിങ് യന്ത്രം കേടായി. തുടര്‍ന്ന് എട്ടരയോടെയാണ് വോട്ട് ചെയ്ത് താരം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."