HOME
DETAILS
MAL
6000 രൂപയുടെ കള്ളനോട്ട് പിടികൂടി; രണ്ടുപേര്‍ പൊലിസ് കസ്റ്റഡിയില്‍
backup
July 20 2016 | 20:07 PM
മഞ്ചേരി: ആറായിരം രൂപയുടെ കള്ളനോട്ടു പിടികൂടിയ സംഭവത്തില്‍ പയ്യനാട്, വണ്ടൂര്‍ സ്വദേശികളായ രണ്ടു പേര് മഞ്ചേരി പൊലിസ് കസ്റ്റഡിയില്‍. മഞ്ചേരി എസ്.ബി.ടി ബാങ്കില്‍ പണമടക്കാന്‍ വന്നപ്പോഴാണ് ഇവരില്‍ നിന്നും കള്ളനോട്ടുകള്‍ പിടികൂടിയത്. സംഭവത്തില്‍ ബാങ്ക് മാനേജര്‍ പരാതിനല്‍കിയതിനെത്തുടര്‍ന്നാണ് ഇവര്‍ കസ്റ്റഡിയിലായത്. നാലുലക്ഷം രൂപ കൈമാറുന്നതിനിടയിലാണ് ആറായിരം രൂപയുടെ കള്ളനോട്ടുകള്‍ പിടികൂടിയത്. പൊലിസ് കൂടുതല്‍ വിവിരങ്ങള്‍ അന്വേഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."