ഏനാമാക്കല്‍ ക്ഷീര സഹകരണ സംഘത്തിന് 25 ലക്ഷം രൂപയുടെ നഷ്ടം
വെങ്കിടങ്ങ്: പ്രളയ ദുരന്തത്തില്‍ ഏനാമാക്കല്‍ ക്ഷീര സഹകരണ സംഘത്തിന്റെ പ്രധാന രേഖകളും കാലിത്തീറ്റകളും നശിച്ചു. മുപ്പട്ടി തറയിലെ ഷോപ്പിങ് കോംപ്ലക്‌സിലെ താഴത്തെ നിലയിലാണ് സംഘം ഓഫിസും കാലിത്തീറ്റ സംഭരണ കേന്ദ്രവും പ്രവര്‍ത്തിക്കുന്നത്. പ്രളയത്തില്‍ ഓഫിസ് മുറിയിലേക്കും കാലിത്തീറ്റ സംഭരണ കേന്ദ്രത്തിലേക്കും വെള്ളം ഇരച്ച് കയറുകയും പകുതി ഭാഗം വെള്ളത്തില്‍ മുങ്ങി പോവുകയുമായിരുന്നു.
ഇതേ ഓഫിസിലെ പ്രധാനപ്പെട്ട രേഖകള്‍, ഓഡിറ്റിനായി സൂക്ഷിച്ച വൗച്ചറുകള്‍, ഡേ ബുക്ക്, എസ്.എല്‍.ബി.പി കാലിത്തീറ്റ ബുക്കുകള്‍, ബാങ്ക് പാസ് ബുക്ക്, ജീവനക്കാരുടെ സര്‍വിസ് ബുക്കുകള്‍, മറ്റു ലഡ്ജറ്റുകള്‍ വെള്ളത്തില്‍ കുതിര്‍ന്നു തിരിച്ചെടുക്കാനാവാത്ത നിലയില്‍ നശിച്ചിരിക്കുകയാണ്. ഇതിനു പുറമേ കംപ്യൂട്ടറും അനലൈസര്‍, പ്രിന്റര്‍ എന്നിവയും പാല്‍ കൊണ്ടു പോകുന്നതിനുള്ള ഇരുചക്രവാഹനവും ഫ്രിഡ്ജും നശിച്ചവയില്‍ ഉള്‍പ്പെടും. ആകെ 25 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നതായി സംഘം സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി എം.എം വാസന്തി പറഞ്ഞു. വെള്ളത്തില്‍ മുങ്ങിയ രേഖകള്‍ സംഘം പ്രസിഡന്റ് സി.കെ കൊച്ചുശങ്കരന്‍, വൈസ് പ്രസിഡന്റ് സി.എ സഹദേവന്‍, ഡയരക്ടര്‍ എന്‍.കെ ബാലന്‍, പി.കെ ഉത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."