കെ.എസ്.ആര്‍.ടി.സി ചെന്നൈ, ബംഗളൂരു ഓണം സര്‍വിസുകള്‍ ചൊവ്വാഴ്ച തുടങ്ങും; ബുക്കിങ്ങ് ചെയ്യാം
കൊച്ചി: കെ.എസ്.ആര്‍.ടി.സി ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്ക് നടത്തുന്ന ഓണം സ്‌പെഷ്യല്‍ സര്‍വിസുകള്‍ ചൊവ്വാഴ്ച തുടങ്ങും. സെപ്റ്റംബര്‍ ആറുവരെയാണ് സര്‍വിസുകള്‍. കേരളത്തിലേക്കുള്ള സര്‍വിസുകള്‍ 26നാണ് തുടങ്ങുക.
എറണാകുളത്തുനിന്ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് പുറപ്പെടുന്ന ചെന്നൈ സൂപ്പര്‍ ഡീലക്‌സ് ബസ് പിറ്റേന്ന് രാവിലെ 7.50നു ചെന്നൈയിലെത്തും. അന്നു വൈകിട്ട് അഞ്ചിനു പുറപ്പെട്ട് രാവിലെ 7.30ന് എറണാകുളത്തെത്തും. ടിക്കറ്റ് നിരക്ക് 1240 രൂപയാണ്.
ബത്തേരി, മൈസൂരു വഴിയുള്ള ബംഗളൂരു ബസ് വൈകിട്ട് 4.45ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 5.20ന് ബംഗളൂരുവിലെത്തും. തിരികെ ഉച്ചയ്ക്ക് മൂന്നരയ്ക്ക് ബംഗളൂരുവില്‍നിന്നു പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 3.40ന് എറണാകുളത്തെത്തും. ടിക്കറ്റ് നിരക്ക് 894 രൂപ.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍വിസുകള്‍ നടത്തുന്നത് എന്നതിനാല്‍ കെ.എസ്.ആര്‍.ടി.സി പത്ത് ശതമാനം അധിക നിരക്ക് ഈടാക്കുന്നുണ്ട്. അതത് സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന കൊവിഡ് പ്രോട്ടോക്കോള്‍ യാത്രക്കാര്‍ പാലിക്കണം.
കേരള ആര്‍.ടി.സിക്കു സമാനമായി കര്‍ണാടക ആര്‍.ടി.സിയും ഓണം സ്‌പെഷ്യല്‍ സര്‍വിസുകള്‍ നടത്തുന്നുണ്ട്. അംബാരി ഡ്രീം ക്ലാസ് എ.സി വോള്‍വോ സ്ലീപ്പര്‍ 1306 രൂപ, ഐരാവത് ക്ലബ് ക്ലാസ് എ.സി വോള്‍വോ 1204, രാജഹംസ എക്‌സിക്യൂട്ടീവ് നോണ്‍ എ.സി 1049 എന്നിങ്ങനെയാണ് നിരക്ക്. ഭക്ഷണം കഴിക്കാന്‍ ബസുകള്‍ വഴിയില്‍ നിര്‍ത്തില്ല. അതിനാല്‍ ഭക്ഷണവും വെള്ളവും യാത്രക്കാര്‍ കരുതണമെന്നും നിര്‍ദേശമുണ്ട്.
ഓണ്‍ലൈന്‍ ബുക്കിങ്ങിന്
കേരള ആര്‍.ടി.സി: online.keralartc.com
കര്‍ണാടക ആര്‍.ടി.സി: www.ksrtc.in
പാസിന്
തമിഴ്‌നാട്: https:tnepass.tnega.org
കേരളം: http:covid19jagratha.kerala.nic.in
കര്‍ണാടകം: https:sevasindhu.karnataka.gov.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."