പ്രമുഖര്‍ വോട്ട് ചെയ്തത് ഇവിടങ്ങളില്‍
കൊല്ലം: ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന്‍ ക്രിസ്തുരാജ് സ്‌കൂളില്‍ ഒന്നാം വോട്ടറായി വോട്ട് ചെയ്തു. ഭാര്യ ഡോ. ഗീതാ പ്രേമചന്ദ്രന്‍, മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രന്‍ എന്നിവരും കൂടെയുണ്ടായിരുന്നു.
വനം മന്ത്രി കെ രാജു നെട്ടയം ഹൈസ്‌കൂളിലെ 125ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. മന്ത്രിയും ഭാര്യാ ഷീബയും മക്കളും ഒന്നിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കശുവണ്ടി കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ അഗസ്ത്യക്കോട് എല്‍.പി സ്‌കൂളിലെ 53 നമ്പര്‍ ബൂത്തില്‍ വോട്ടുചെയ്തു.ഭാര്യ ബിന്ദു ജയമോഹനും ഒപ്പമുണ്ടായിരുന്നു.
കൊല്ലത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാല്‍ പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ ഗവ. എല്‍.പി സ്‌കൂളില്‍ രാവിലെ ഏഴിന് വോട്ട് ചെയ്ത ശേഷം കൊല്ലത്തെ വിവിധ പോളിങ് ബൂത്തുകള്‍ സന്ദര്‍ശിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി കെ.വി സാബു ജന്മനാടായ തൃപ്പൂണിത്തുറ കിഴക്കേക്കോട്ട ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ രാവിലെ ഏഴിനു വോട്ട് ചെയ്തശേഷം രാവിലെ 11 ഓടെ തിരിച്ചെത്തി. മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി. കൊടിക്കുന്നില്‍ സുരേഷ് കൊട്ടാരക്കര ടൗണ്‍ യു.പി.എസിലെ 83ാം ബൂത്തില്‍ കുടുംബാംഗങ്ങളുമായി എത്തി രാവിലെ വോട്ട് ചെയ്തു. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പെരിനാട് പഞ്ചായത്തിലെ പെനിയേല്‍ സ്‌കൂളില്‍ രാവിലെ എട്ടിനു വോട്ട് ചെയ്തു.
പി.അയിഷപോറ്റി എം.എല്‍.എ കൊട്ടാരക്കര പടിഞ്ഞാറ്റിന്‍കര മന്നം മെമ്മോറിയല്‍ എല്‍.പി.എസില്‍ ബൂത്ത് 87ല്‍ രാവിലെ വോട്ട് ചെയ്തു. എം. മുകേഷ് എം.എല്‍.എ പട്ടത്താനം ഗവ.എസ്.എന്‍.ഡി.പി യുപി സ്‌കൂളില്‍ എട്ടിന് വോട്ട് ചെയ്തു. ജി.എസ്.ജയലാല്‍ എം.എല്‍.എ കല്ലുവാതുക്കല്‍ ഗവ.എല്‍.പി സ്‌കൂളില്‍ രാവിലെ ഏഴിനു വോട്ട് ചെയ്തു.
ആര്‍.എസ്. പി നേതാവ് ഷിബുബേബി ജോണ്‍ നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ എല്‍.പി.എസില്‍ അമ്മ അന്നമ്മ, ഭാര്യ ആനി ജോണ്‍, മക്കള്‍ അച്ചു, അമര്‍, മരുമകള്‍ നിഖിത എന്നിവര്‍ക്കൊപ്പം വോട്ട് ചെയ്തു.
ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഉമയനല്ലൂരില്‍ എം.ഇ.എസ് സ്‌കൂളില്‍ വോട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."