ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ക്വാറിയില്‍ നിന്നും വന്‍ തോതില്‍ കരിങ്കല്ല് കടത്തുന്നു
ക്വാറി ഉടമയുടെ അഞ്ചോളം വാഹനങ്ങള്‍ നെന്മാറയിലുള്ള ദുരിതാശ്വാസ ക്യാംപുകളുടെയും മറ്റും പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഓടുന്നുണ്ട്.
പാലക്കാട് : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ക്വാറിയില്‍ നിന്നും വന്‍ തോതില്‍ കരിങ്കല്ല് കടത്തുന്നു. നെന്മാറ അകമ്പാടം നെല്ലിച്ചോടിലെ സ്വകാര്യ ക്വാറിയില്‍ നിന്നാണ് രാത്രിയും പകലുമായി കരിങ്കല്ല് കടത്തുന്നത.് പ്രളയക്കെടുതിയില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ നന്നാക്കാന്‍ എന്ന പേരിലാണ് കടത്തല്‍. ആതനാട് മലയിലെ ഉരുള്‍പൊട്ടല്‍ നടന്ന് പത്തുപേര്‍ മരിച്ചിരുന്നു. ഈസ്ഥലത്തു നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. ക്വാറി ഉടമയുടെ അഞ്ചോളം വാഹനങ്ങള്‍ നെന്മാറയിലുള്ള ദുരിതാശ്വാസ ക്യാംപുകളുടെയും,മറ്റും പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഓടുന്നുണ്ട്. ഇതിന്റെ മറവിലാണിപ്പോള്‍ കരിങ്കല്ല് കടത്തല്‍. കഴിഞ്ഞ നാല് ദിവസത്തിനകം നൂറോളം ലോഡുകള്‍ കടത്തിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. നെല്ലിയാമ്പതിയിലെ കുണ്ടുറുചോലയില് റോഡ് നന്നാക്കാനും ഇയാളുടെ ജെ.സി. ബിയും,ടിപ്പറും,ഹിറ്റാച്ചിയും മറ്റും ഉപയോഗപ്പെടുത്തിയതായും പറയുന്നുണ്ട് ഇതിനു പ്രത്യേകവാടകയും ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപിലെ സാധനങ്ങള്‍ മാറ്റിയതിനു ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."