റോഡുകള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന ആറംഗസംഘം പിടിയില്‍ പിടിയിലായത് കുനിയില്‍ ഇരട്ടക്കൊല കേസിലെ മുഖ്യ പ്രതിയടക്കം
പെരിന്തല്‍മണ്ണ: കുനിയില്‍ ഇരട്ടക്കൊല കേസിലെ മുഖ്യ പ്രതിയടക്കം ആറംഗ കവര്‍ച്ചാ സംഘം പെരിന്തല്‍മണ്ണയില്‍ പിടിയില്‍. ഈ മാസം 17നു പാണ്ടണ്ടിക്കാടു നിന്നും ആനമങ്ങാട്ടേക്കു പണമടങ്ങിയ ബാഗുമായി ബൈക്കില്‍ പോവുകയായിരുന്ന ആനമങ്ങാട് സ്വദേശി ഓടിക്കല്‍ സലീമിനെ തടഞ്ഞുനിര്‍ത്തി 15.75 ലക്ഷം രൂപ കവര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തു തള്ളിയ കേസിലാണു പ്രതികള്‍ പിടിയിലായത്. കുനിയില്‍ കീഴുപറമ്പു സ്വദേശികളായ ചോലയില്‍ ഉമ്മര്‍(38), മുണ്ടശ്ശേരി റഷീദ്(24), താനൂര്‍ പരിയാപുരം സ്വദേശി ചെറുവത്ത് വിനോദ്(39), മഞ്ചേരി കാരക്കുന്നു ഷാപ്പിന്‍കുന്നു സ്വദേശി മുണ്ടമ്പ്ര നജ്മുസ്സമാന്‍(33), കല്ലടിക്കോട് കണക്കുംപാടം ഷമീര്‍( 29), മണ്ണാര്‍ക്കാട് വാടന്‍പുറം തിയാത്താളന്‍ അബൂബക്കര്‍ സിദ്ദീഖ് എന്നിവരെയാണു ജില്ലാ പൊലിസ് സൂപ്രണ്ടണ്ടിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരില്‍ രണ്ടുപേര്‍ അരീക്കോട് ക്വാറിയില്‍ കുനിയില്‍ കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബ്ദുറഹ്മാന്‍ എന്ന കുഞ്ഞാപ്പു എന്നിവരെ കുനിയില്‍ അങ്ങാടിയില്‍വെച്ചു മുഖമൂടി ധരിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. ആഢംബര വാഹനങ്ങള്‍ മോഷണം ചെയ്ത കേസുകളിലേയും കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കു സ്പിരിറ്റ് കടത്തികൊണ്ടുവന്ന കേസുകളിലേയും പ്രതികളും ഇക്കൂട്ടത്തിലുണ്ട്.
സലീം സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിര്‍ത്തിയ സംഘം എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞാണു പണം തട്ടിയത്. എന്നാല്‍ ഉദ്യോഗസ്ഥരാണെന്നതിനു തെളിവുണ്ടേണ്ടായെന്നു സലിം ചോദിച്ചപ്പോള്‍ തട്ടികൊണ്ടുപോയി പാലക്കാടു ജില്ലയിലെ അതിര്‍ത്തി പ്രദേശമായ മാങ്ങാട് ഉപേക്ഷിക്കുകയായിരുന്നു
സലിമിനെ പിന്‍തുടര്‍ന്നു വന്ന ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ സിസിടിവി ക്യാമറയില്‍ നിന്നും ശേഖരിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്.
സൈബര്‍ സെല്ലിന്റെയും ഫിംഗര്‍ പ്രിന്റ് വിദഗ്ധരുടെയും സഹായത്തോടെ നടത്തിയ രഹസ്യാന്വേഷണത്തിലാണു സംഘത്തെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്നു സംഘത്തിന്റെ നീക്കങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രതികള്‍ മറ്റൊരു ഓപ്പറേഷന്‍ തയ്യാറാക്കുന്നതിനിടെയാണു വാഹനപരിശോധനക്കിടെ കാര്‍ സഹിതവുമായി പിടിയിലാകുന്നത്. വിവിധ കേസുകളിലെ പ്രതികളായ ഇവര്‍ ജയിലില്‍ വെച്ചാണു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. പിന്നീടു ജയിലില്‍ നിന്നിറങ്ങിയ ശേഷം മണ്ണാര്‍ക്കാട് സ്വദേശികളായ സിദ്ദീഖ്, ഷമീര്‍ എന്നിവരെകൂടി സംഘത്തില്‍ചേര്‍ത്തു.
ഷമീറിന്റെ പരിചയത്തില്‍ കാര്‍ വാടകക്കെടുത്താണു പണം കൊണ്ടണ്ടുപോവുകയായിരുന്ന സലിമിനെ അക്രമിച്ചു പണം തട്ടിയത്. ഒരു മാസത്തിനിടെ നാലാമത്തെ കവര്‍ച്ചാ സംഘമാണു പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടുന്നത്. ചെന്നൈ, ബാംഗ്ലൂര്‍, എന്നിവിടങ്ങളില്‍ നിന്നു കേരളത്തിലേക്ക് പണം കൊണ്ടണ്ടുവരുന്ന ഇടപാടുകാരെക്കുറിച്ചും അന്വേഷിച്ചു വരികയാണെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും അന്വേഷണ സംഘം അറിയിച്ചു.
സി.ഐ എ.എം സിദ്ദീഖ്, എസ്.ഐ ജോബി തോമസ്, ഡി.വൈ.എസ്.പി പി.ടി ബാലന്‍ എന്നിവരും ടൗണ്‍ഷാഡോ പൊലിസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരായ പി.മോഹന്‍ദാസ്, സി.പി മുരളി, ദിനേശ് കിഴക്കേക്കര, അഷ്‌റഫ് കൂട്ടില്‍, എന്‍.ടി കൃഷ്ണന്‍, രത്‌നാകരന്‍, ടി.ശ്രീകുമാര്‍, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."